Breaking News

​ ​അയിനിക്കൽ കുടുംബ ട്രസ്റ്റ്‌ ഒന്നാം വാർഷികം ആഘോഷിച്ചു.

AynicalTrustകൊടകര : അയിനിക്കൽ കുടുംബ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷവും കുടുംബ സമ്മേളനവും ആനന്ദപുരം ഇ.എം.എസ് ഹള്ളിൽ വച്ച് മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട്‌ എം.ബി. രാഘവാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

കുടുംബ ട്രസ്റ്റിന്റെ ആദ്യപ്രസിദ്ധീകരണം ശ്രീ.മണികണ്ടൻ ആനന്ദപുരം രചിച്ച “പൈതൃകസുകൃതം” എന്ന പുസ്തകം എ.സി. സുബ്രമണ്യൻ ട്രസ്റ്റ്‌ രക്ഷധികാരി പ്രകാശനം ചെയ്തു. യുവകഥകൃത്ത് ശ്രീ ശശി ആനന്ദപുരം  പുസ്തകം ഏറ്റുവാങ്ങി. പുസ്തക രചയ്താവ് ശ്രീ.മണികണ്ടനെയും ശ്രീ ശശി ആനന്ദപുരത്തിനെയും സ്നേഹോപഹാരം നല്കി ആദരിച്ചു. കുടുംബങ്ങങ്ങളിൽ പെട്ട എസ്.എസ്.എൽ.സിക്ക് കൂടുതൽ മാർക്ക് ലഭിച്ച കുട്ടിക്കുള്ള അവാർഡ്‌ദാനം ട്രസ്റ്റ്‌ രക്ഷാധികാരി ശ്രീ എ.കെ.തന്ഗപ്പൻ നിർവഹിച്ചു.

ബാംഗ്ലൂർ ആർട്സ് ഓഫ്‌ ലിവിംഗ് പ്രവർത്തകൻ അജിത്ത് “ആത്മീയതയും കുടുംബബന്ധങ്ങളും”  എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ട്രസ്റ്റ്‌ പ്രസിഡണ്ട്‌ എ.സി.വേലായുധൻ അധ്യക്ഷനായിരുന്ന ചടങ്ങിന് കണ്‍വീനർ എ.വി  ജയലാൽസ്വാഗതവും ട്രസ്റ്റ്‌ വൈസ് പ്രസിഡണ്ട്‌ എ.സി. പ്രഭാകരാൻ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!