Breaking News

സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകള്‍ വാഹനാപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.

KDA Student Kedatസ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ട്രാഫിക്‌ ബോധവല്‍ക്കരണ റാലി

കൊടകര : വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരേയും പരിക്കുപറ്റി ദുരിതമഌഭവിക്കുന്നവരേയും സ്‌മരിച്ചുകൊണ്ട്‌ കൊടകര ഗേള്‍സ്‌ ഹൈസ്‌കൂളിലേയും ആളൂര്‍ എസ്‌ എന്‍ വി വി എച്ച്‌ എസ്‌ സ്‌കൂളിലേയും സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകള്‍ ആക്‌സിഡന്റ്‌ വിക്‌റ്റിംസ്‌ റിമംബറന്‍സ്‌ഡേ ആചരിച്ചു.

പരിപാടി കൊടകര ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ സോമന്‍ ഉദ്‌ഘാടനം ചെയ്‌തു. നെല്ലായി ജീവന്‍ രക്ഷാ വേദി പ്രവര്‍ത്തകന്‍ കെ വി നാരായണന്‍ ഹയര്‍ സെക്കന്ററി യു കെ രാജു എന്നിവര്‍ വാഹനാപകട അഌഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. കൊടകര സി.ഐ. കെ.സുമേഷ്‌ പ്രധാനാധ്യാപിക പി.കെ. വിജയമ്മ പി.ടി.എ. പ്രസിഡന്റ്‌ പി.എ. നാരായണന്‍ സജി ജോര്‍ജ്ജ്‌ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ട്രാഫിക്‌ ബോധവല്‍ക്കരണ റാലിക്ക്‌ എസ്‌ പി സി പരിശീലകരായ സി കെ സുരേഷ്‌, വി വി സതീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!