Breaking News

തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്‌ണുക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ ശനിയാഴ്‌ച ആഘോഷിക്കും.

കൊടകര : തേശ്ശേരിചീക്കാമുണ്ടി മഹാവിഷ്‌ണുക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ ശനിയാഴ്‌ച ആഘോഷിക്കും. രാവിലെ കലശാഭിഷേകം, ശ്രീഭൂതബലി, വൈകീട്ട്‌ 3.30 ന്‌ ശാസ്‌താംപാട്ട്‌, 5.30 ന്‌ ശനീശ്വരപൂജ എന്നിവയുണ്ടാകും.

മഹായാഗ സന്ദേശസമ്മേളനം

കൊടകര:അടുത്ത ഫെബ്രുവരി 6 മുതല്‍ 12 വരെ പാലക്കാട്‌ കിണാശ്ശേരിയില്‍ നടക്കുന്ന ധര്‍മസൂയ മഹായാഗത്തിന്റെ സന്ദേശസമ്മേളനം 24 ന്‌ രാവിലെ 9.30 ന്‌ തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ നടക്കും.യാഗത്തിന്റെ ആചാര്യന്‍ തഥാതന്‍ മഹായാഗസന്ദേശം നല്‍കും.തപോവരിഷ്‌ഠാശ്രമത്തിലെ മൈത്രി സമാഗതന്‍ ആമുഖപ്രഭാഷണം നടത്തും. വേദമന്ത്രജപം, വിശ്വശാന്തിപ്രാര്‍ഥന, ധ്യാനം, ശാന്തിമന്ത്രം എന്നിവയുണ്ടാകും. തുടര്‍ന്ന്‌ ശ്രീനാരായണകൃതികളിലെ ഭക്തിപ്രഭാവം എന്ന വിഷയത്തില്‍ ഡോക്‌ടറേറ്റ്‌ ലഭിച്ച ഒ.വി.ഷിബുവിനെ ആദരിക്കും.പത്രസമ്മേളനത്തില്‍ എന്‍ .പി.ശിവന്‍ , കെ.ഐ.പരുഷോത്തമന്‍ ,മൈത്രി ഷാജി ,പി.എം.സജില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!