Breaking News

അജ്ഞാത ജീവികളുടെ ആക്രമണത്തിൽ ആടുകൾ ചത്തു.

ajnatha jeevikal konna  aadukalകോടാലി.കഴിഞ്ഞ രാത്രിയിൽ  അജ്ഞാത ജീവികളുടെ ആക്രമണത്തിൽ മുരിക്കുങ്ങൽ,അമ്പനോളി പ്രദേശങ്ങളിൽ നാല് ആടുകൾ ചത്തു.മുരിക്കുങ്ങൽ മംഗലൻ മേരി,കൈനാടത്തുപറമ്പിൽ സജി എന്നിവരുടെ ഓരോ ആടുകളും,അമ്പനോളി കണ്ണൂക്കാടൻ പൌലോസിന്റെ രണ്ട് ആടുകളുമാണ് കൊല്ലപ്പെട്ടത്. രാത്രി രണ്ടുമണിക്കും നാലുമണിക്കും ഇടയിലാണ് സംഭവം.അലഞ്ഞു തിരിയുന്ന നായ്ക്കൾ ആണെന്നാണ്‌ സംശയമെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ ഇതിനു മുൻപും നിരവധി ആടുകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടിച്ചു നശിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!