ധർമ്മസൂയ മഹായാഗം സന്ദേശസമ്മേളനം നടന്നു.

Apple

Hits: 10

Dharammasooyamahayagam2കൊടകര : തേശ്ശേരി ചിക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിൽ ധർമ്മസൂയ മഹായാഗം 2014 ന്റെ സന്ദേശം നല്കുന്നതിനായി ധർമ്മ പ്രവാചകൻ ശ്രീ. തഥാതൻ ഭക്തജനങ്ങളെ അഭിസംബോതനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ ഹൈന്ദവ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ധർമ്മസൂയ മഹയാഗത്തിന്റെ മേഖലാ കമ്മിറ്റിക്ക് രൂപം നല്കി. ധർമ്മ പ്രവാചകൻ ശ്രീ. തഥാതന്റെ മഹനീയ സാനിധ്യത്തിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു. ധർമ്മ പ്രവാചകനെ ശാന്തി പൂർണ്ണകുംഭത്തോടെ സ്വീകരിച്ചു.

Dharammasooyamahayagam1ജനങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയിൽനിന്നും മാറി പ്രകൃതിയെ ഈശ്വരനായി കാണുന്നതിലേക്ക് മനപരിവർത്തനം വരുത്തുന്നതിനാണ്‌ ധർമ്മസൂയ മഹായാഗം നടത്തുന്നത് എന്ന് സ്വാമിജി പറഞ്ഞു. മദ്യത്തിനും മയക്കുമാരുന്നുകൾക്കും ഇന്നത്തെ തലമുറ അടിമപ്പെടുന്ന കാലഘട്ടത്തിൽ ലോകഗതിയെ ധർമ്മ പാഥാവിലേക്ക് തിരിച്ചു വിടാൻ ധർമ്മസൂയ മഹായാഗം കളമൊരുക്കുന്നു. 2014 ഫെബ്രുവരി 6 മുതൽ 12 വരെ പാലക്കാട് കിണാശ്ശേരിയിൽ വെച്ചാണ്‌ മഹായാഗം നടക്കുന്നത്.

ശ്രീ നാരായണഗുരുകൃതികളിലെ ഭക്തിപ്രഭാവം എന്ന വിഷയത്തെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച തേശ്ശേരി ചിക്കാമുണ്ടി ക്ഷേത്ര മുഘ്യച്ചായ്രൻ ഓ.വി. ഷിബുവിനെ വേദിയിൽ ആദരിച്ചു.

അയ്യപ്പൻ വിളക്ക് ആഘോഷിച്ചു.

തേശ്ശേരി ചിക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തി നിർഭരമായി ആഘോഷിച്ചു. രാവിലെ കലശാഭിഷേകം, ശ്രീഭൂതബലി, വൈകീട്ട്‌ ശാസ്‌താംപാട്ട്‌, ശനീശ്വരപൂജ എന്നിവ ഉണ്ടായി.AyyappanVilakku

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.