Breaking News

പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സ്‌ക്കൂളില്‍ യുവജനക്യാംപ് നടത്തി.

Swaraswathi Schoolകൊടകര : സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി കേരള കായിക യുവജനകാര്യവകുപ്പും ശ്രീ രാമകൃഷ്ണ മഠവും സംയുക്തമായി സംഘടിപ്പിച്ച യുവജനക്യാംപ് 2013 നവംമ്പർ 24ന് കൊടകര പേരാമ്പ്ര സരസ്വതി വിദ്യാനികേതൻ സ്ക്കൂളിൽ നടന്നു. രാവിലെ 10 മണിക്ക് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്ഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഇ.വി. സുശീല ഉദ്ഘാടനവും സംപൂജ്യ സദ് ഭവാനന്ദ (വിവേകാനന്ദ വിജ്ഞാന ഭവൻ, പൂങ്കുന്നം) പ്രഭാക്ഷണവും നടത്തി.

ആശംസകൾ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രനില ഗിനീശൻ , പഞ്ചായത്ത് മെമ്പർ ലത ഷാജു, സുരേഷ് ബാബു മാസ്റ്റർ , ടി.സി. സേതുമാധവൻ എന്നിവർ സംസാരിച്ചു. വി.എ. ഷാജു സ്വാഗതവും നവീൻ അഴകം നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളെ കുറിച്ച് വിനയ രാജന് മാസ്റ്റർ, ഹരീന്ദ്രൻ മാസ്റ്റർ, പ്രബോധ് മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!