Breaking News

ഗാര്‍ഹിക കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ള വായ്‌പ വിതരണം ചെയ്തു.

soceity_inug_30-11-13പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം ഗാര്‍ഹിക കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ള വായ്പ്പ സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര:പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം ഗാര്‍ഹിക കാര്‍ഷിക ഉപകരണങ്ങള്‍ക്ക് വായ്പ വിതരണം ചെയ്തു. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ വായ്പവിതരണം നടത്തി.

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കെ. രാജേഷ്, വാര്‍ഡ് അംഗം എ.കെ. പ്രഭാകരന്‍, പഞ്ചായത്തംഗങ്ങളായ ശശികല നാരായണന്‍, വിജിനി മനോജ്, സൊസൈറ്റി പ്രസിഡന്റ് ആര്‍. നാരായണന്‍കുട്ടി, സി.വി. ജോസ് എന്നിവര്‍ സംസാരിച്ചു. ശീതകാല പച്ചക്കറികളുടെ കൃഷിരീതിയെക്കുറിച്ച് പറപ്പൂക്കര കൃഷി ഓഫീസര്‍ സുജാത ക്ലാസെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!