Breaking News

ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരം 12 ന്‌ ആഘോഷിക്കും.

EswaramangalamSivaTempleകൊടകര : പുത്തുകാവ്‌ ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരം 12 ന്‌ ആഘോഷിക്കും. രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, പ്രസാദഊട്ട്‌, വൈകീട്ട്‌ 3 ന്‌ കാഴ്‌ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, വൈകീട്ട്‌ 6.30 ന്‌ നിറമാല, ദീപാരാധന, രാത്രി 9 ന്‌ വിളക്കെഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും. എഴുന്നള്ളിപ്പിന്‌ 3 ആനകള്‍ അണിനിരക്കും. പാമ്പാടി രാജന്‍ ദേവന്റെ തിടമ്പേറ്റും.

മേളത്തിന്‌ കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന്‌ കല്ലുവഴി ബാബുവും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!