ചാലക്കുടി ഉപജില്ല കലോത്സവം : ആറ് വിഭാഗത്തിലും മറ്റത്തൂർ ശ്രീകൃഷ്ണ ചാമ്പ്യന്മാർ

Apple

Hits: 5

SreeKrishna SchoolSreeKrishna School1SreeKrishna School2കൊടകര : തുടർച്ചയായ രണ്ടാം വർഷവും പങ്കെടുത്ത് ആറ് വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ്‌കൾ നേടി ചാലക്കുടി ഉപജില്ല കലോത്സവത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ ചാമ്പ്യന്മാരായി. സംസ്ക്രുതോൽസവം യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലും അറബിക്ക് കലോത്സവത്തിൽ യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലും ജനറൽ മത്സരത്തിൽ യു.പി. വിഭാഗങ്ങളിലുമാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈ സ്കൂൾ കിരീടം നേടിയത്. എൽ.പി യും ഹയർ സെക്കന്ററിയും സ്കൂളിൽ ഇല്ലാത്തതിനാൽ ഈ വിഭാഗങ്ങളിൽ സ്കൂളിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.

കലോത്സവത്തിലെ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. തികച്ചും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കഠിനാദ്വാനവും ചിട്ടയായ പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിൽ. അതിനായി സ്കൂളിൽ “സിംഫണി” യെന്ന പേരിൽ പ്രത്യേക കലാപരിശീലന പരിപാടിയും നടത്തുന്നുണ്ട്. അനുമൊദന സമ്മേളനം വൈസ് പ്രസിഡണ്ട്‌ സി.കെ ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്‌ ടി.ഡി സഹജൻ അധ്യക്ഷൻ ആയിരുന്നു.

പ്രധാനഅദ്ധ്യാപിക എം.മഞ്ജുള ജില്ല പഞ്ചായത്ത് അംഗം ജെയ് മോൻ താക്കോൽക്കരാൻ, പ്രവീണ്‍.എം.കുമാർ, രാജ് കുമാർ രഘുനാഥ്‌, പി.ഡി.ഷോളി, സി.യു.പ്രിയൻ, വി.എച് മായ, സുമിത ഷൈലജൻ, അനീറ്റ കെ.എസ് എന്നിവര് സംസാരിച്ചു.

ശ്രീകൃഷ്ണ സ്കൂളിലെ കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ…

EverGreen

Related posts

2 Comments

  1. Subeesh Subi

    കൊള്ളാം എല്ലാം ന്യൂസും നന്നായിട്ടുണ്ട് ഒത്തിരി ദൂരത്തുനിന്നു കൊണ്ട് ഇതെല്ലാം അറിയാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം തോന്നുന്നുണ്ട് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു കൊടകരക്ക് …

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.