മറ്റത്തൂർ: കുടിവെള്ള സുരക്ഷിതത്വം – ശുചിത്വം പരിശീലന പരിപാടി കൃഷി ഭവൻ ഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റ്ഇങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഷീല തിലകൻ, വി.എസ് സുബീഷ്, മഞ്ജു ജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് തല കോ – ഓർഡിനെറ്റർ യോഹന്നാൻ മാസ്റ്റർ, പഞ്ചായത്ത് തല കോ – ഓർഡിനെറ്റർ പി.വി.വേലായുധൻ കില ഫാക്കൾറ്റി അംഗം വിജയകുമാർ , പ്രസാദ് പറപ്പൂക്കര എന്നിവർ സംസാരിച്ചു.