കൊടകര ജംഗ്‌ഷനില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കു ഭാഗത്ത് കൊടകര- കനകമല റോഡില്‍ വല്ലപ്പാടി ദേശത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭഗവാന്‍ മഹാവിഷ്‌ണു ശ്രീക്യഷ്‌ണരൂപത്തില്‍ ഇവിടെ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു. ഏറാട്ട് മന വകയായിരുന്ന പൂതികുളങ്ങര ശ്രീക്യഷ്‌ണക്ഷേത്രം ഇപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും കൊല്ലം തോറുമുള്ള സപ്‌താഹവും നടന്നുവരുന്നു.[divider]