Breaking News

കണ്ടംകുളങ്ങര പൂയമഹോത്സവം 21 ന്‌

KandamkulangaraTemple5കൊടകര:വെല്ലപ്പാടി കണ്ടംകുളങ്ങര മഹാവിഷ്‌ണുക്ഷേത്രത്തിലെപൂയമഹോത്സവം 21 ന്‌ ആഘോഷിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ 5 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍ ,9 ന്‌ എഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, 12 ന്‌ കാവടിയാട്ടം, വൈകീട്ട്‌ 2.30 ന്‌ കാഴ്‌ചശിവേലി, വൈകീട്ട്‌ 7 ന്‌ തായമ്പക, രാത്രി 9 ന്‌ എഴുന്നള്ളിപ്പ്‌, 12 ന്‌ കാവടിയാട്ടം എന്നിവയാണ്‌ പരിപാടികള്‍ .എഴുന്നള്ളിപ്പിന്‌ 3 ആനകള്‍ അണിനിരക്കും. മേളത്തിന്‌ കേളത്ത്‌ അരവന്ദാക്ഷമാരാരും പഞ്ചവാദ്യത്തിന്‌ തൃക്കൂര്‍ രാജന്‍ മാരാരും നേതൃത്വംനല്‍കും.

വട്ടേക്കാട്‌, തെക്കുംമുറി, ശ്രീമുരുകന്‍ ,ഭഗവത്സമാജം, ശ്രീകൃഷ്‌ണസമാജം, ശ്രീരാമസമാജം എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ സത്യന്‍ കുറുവത്ത്‌,എം.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!