Breaking News

അനധികൃത ഖനനം: കൊടകരയില്‍ ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തു

Aanathadam Paara Ghananamകൊടകര : മേഖലയില്‍ അനധികൃത മണ്ണെടുപ്പിനും പാറ പൊട്ടിക്കലിനുമെതിരെ പോലീസ് നടപടി ഊര്‍ജിതമാക്കി. മൂന്നിടങ്ങളില്‍നിന്നായി ഏഴ് വാഹനങ്ങള്‍ കൊടകര പോലീസ് കസ്റ്റഡിയിലെടുത്തു. ആളൂര്‍ പൊരുന്നകുന്നില്‍ അനധികൃത മണ്ണെടുപ്പ് നടത്തുന്നതിനിടെ മൂന്ന് ടിപ്പര്‍ ലോറികളും ഒരു ജെ.സി.ബി.യും പിടികൂടി. സ്വകാര്യഭൂമിയില്‍ വന്‍തോതില്‍ ഖനനം നടത്തുന്നതിനിടെയാണ് നടപടി.

കൊടകര മരത്തമ്പിള്ളിയില്‍ സ്വകാര്യപറമ്പില്‍ മണ്ണെടുത്തിരുന്ന ഒരു ജെ.സി.ബി.യും ബുധനാഴ്ച രാവിലെ പോലീസെത്തി പിടികൂടി. വൈകീട്ട് ആളൂര്‍ പുലിപ്പാറക്കുന്നില്‍ ട്രാക്ടറില്‍ ജാക്ക് ഹാമ്മര്‍ ഉപയോഗിച്ച് അനുമതിയില്ലാതെ പാറപൊട്ടിക്കാന്‍ നടത്തിയ ശ്രമവും പോലീസ് എത്തി തടഞ്ഞു. രണ്ട് ജാക്ക് ഹാമ്മറുപയോഗിച്ചാണ് ഇവിടെ പാറ പൊട്ടിക്കാനായി പ്രാരംഭപണികള്‍ നടത്തിയത്. ഇതിനുപയോഗിച്ച രണ്ട് ട്രാക്ടറുകള്‍ പിടിച്ചെടുത്തു.

രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പോലീസ് മൂന്നിടങ്ങളിലും എത്തി അനധികൃതപ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. കഴിഞ്ഞ ദിവസം ആനത്തടത്ത് പാറഖനനം തടയുകയും മണ്ണുമാന്തിയന്ത്രം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!