Breaking News

എന്‍ എസ്‌ എസ്‌ സപ്‌തദിന സഹവാസക്യാമ്പ്‌

NSS-logoകൊടകര:അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ്‌ എസ്‌ യൂണിറ്റിന്റെ സപ്‌തദിനസഹവാസക്യാമ്പ്‌ 21 മുതല്‍ മററത്തൂര്‍ മൂലംകുടം ശ്രീനാരായണ വിലാസം യു.പി.സ്‌കൂളില്‍ നടക്കും. 21 ന്‌ വൈകീട്ട്‌ 2 ന്‌ സെമിനാറിന്‌ ഡോ.കെ.ജി.രാധാകൃഷ്‌ണന്‍ നേതൃത്വം നല്‍കും. 4.30 ന്‌ നടക്കുന്ന സമ്മേളനം സി.രവീന്ദ്രനാഥ്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്യും.മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിക്കും.

കൊടകര സി.ഐ.കെ.സുമേഷ്‌ മുഖ്യാതിഥിയാകും.വൈകീട്ട്‌ 6.30 ന്‌ നാടന്‍പാട്ട്‌ ഒരു അഌഭവം എന്ന വിഷയത്തില്‍ കെ.വിനോദ്‌, 22 ന്‌ വൈകീട്ട്‌ 2.30 ന്‌ സാംക്രമിക രോഗങ്ങള്‍ കാരണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും എന്നവിഷയത്തില്‍ ടി.കെ.സലീഷ്‌, 23 ന്‌ വൈകീട്ട്‌ 5 ന്‌ ഒരുമ നിലാവ്‌ എന്ന വിഷയത്തില്‍ രാപ്പാള്‍ സുകുമാരമേനോഌം 24 ന്‌ വൈകീട്ട്‌ 2.30 ന്‌ മരണശേഷം അവയവങ്ങള്‍ മണ്ണിനോ മഌഷ്യനോ എന്ന വിഷയത്തില്‍ ജോസ്‌ ജെ. ചിറ്റിലപ്പിള്ളിയും 25 ന്‌ വൈകീട്ട്‌ 2 ന്‌ മാഌഷിക മൂല്യങ്ങള്‍ മാജിക്കിലൂടെ എന്ന വിഷയത്തില്‍ മജീഷ്യന്‍ ജയന്‍ കുണ്ടുകാടും 26 ന്‌ വൈകീട്ട്‌ 3 ന്‌ നിത്യജീവിതത്തിലെ രസതന്ത്രം എന്ന വിഷയത്തില്‍ എന്‍.സി .പ്രശാന്തും 5.30 ന്‌ മാഌഷരെല്ലാരുമൊന്നുപോലെ എന്ന വിഷയത്തില്‍ ഡി.ഹസിതയും ക്ലാസെടുക്കും.

27 ന്‌ രാവിലെ 11.30 ന്‌ നടക്കുന്ന സമാപന സമ്മേളനം കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.കെ.ശിവരാമന്‍ ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്തംഗം സിത പുഷ്‌പാകരന്‍ അധ്യക്ഷത വഹിക്കും. ഇതോടഌബന്ധിച്ച പത്രസമ്മേളനത്തില്‍ പ്രാഗ്രാം ഓഫീസര്‍ പി.ജി.ഉല്ലാസ്‌, പഞ്ചായത്തംഗങ്ങളായ കെ.പ്രസാദ്‌, ജിനി മുരളി, സിത പുഷ്‌പാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!