മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′.

Apple

Hits: 3

KDA Vellapady Church Elroy 2013കൊടകര : വല്ലപ്പാടി ദേവമാത ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′ കാഴ്‌ചക്കാര്‍ക്ക്‌ വിസ്‌മയമൊരുക്കി കാത്തിരിക്കുന്നു. ലോകാത്ഭുതങ്ങളുടെ മാസ്‌മരിക കാഴ്‌ചകളെ കലാകാരന്മാരുടെ ഭാവനയില്‍ വിരിയിച്ച്‌, നയന മനോഹരമായ വെള്ളച്ചാട്ടങ്ങളും, കൊട്ടാരങ്ങളും, പ്രകൃതി കാഴ്‌ചകളും ചേര്‍ത്ത്‌ മഌഷ്യരെ അത്ഭുതപ്പെടുത്തുന്നു.

2013 ലെ ക്രിസ്‌തുമസിനോടഌബന്ധിച്ച്‌ ഒരു കൂട്ടം കലാകാരന്മാരുടെയും ഇടവക സമൂഹത്തിന്റെയും ദീര്‍ഘനാളത്തെ കഠിനാദ്ധ്വാനത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന “എല്‍റോയ്‌ 2013′ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ 24 വൈകീട്ട്‌ 7.30 ന്‌ ആശീര്‍വദിച്ച്‌ കാഴ്‌ചക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതാണ്‌. ക്രിസ്‌തുമസിനെ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ രാത്രി 11 മണി വരെ മെഗാ പുല്‍ക്കൂട്‌ കാണുന്നതിഌള്ള സൗകര്യമുണ്ടാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.