Breaking News

എന്‍ എസ് എസ് സപ്തദിന ക്യാമ്പുകള്‍ക്ക് തുടക്കമായി.

nssമറ്റത്തൂര്‍ : വിവിധ കലാലയ – വിദ്യാലയങ്ങളുടെ എന്‍ എസ് എസ് സപ്തദിന ക്യാമ്പുകള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി. ചെമ്പുചിറ സ്കൂളില്‍ നടക്കുന്ന തലക്കോട്ടുകര വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ്‌ പ്രൊഫ . സി രവീന്ദ്രനാഥ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അരുണ്‍ പുതുക്കാട് അധ്യക്ഷനായിരുന്നു . മുന്‍ എം .എല്‍.എ . എം കെ പോള്‍സണ്‍ മാസ്റ്റര്‍ , സുഗതന്‍ തണ്ടാശ്ശേരി, എ പി സുകുമാരന്‍, ശിവന്‍ തണ്ടാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു . മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളില്‍ ഗവ . ഹയ്യര്‍ സെക്കന്ററി സ്കൂള്‍ കൊടകരയുടെ എന്‍ എസ് എസ് ക്യാമ്പിനും തുടക്കമായി.

കൊടകര : ആളൂര്‍ ശ്രീനാരായണവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്‍ അങ്കാരത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. ഭുവനേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.എസ്. മോഹനന്‍, പ്രധാനധ്യാപിക ഓമന ഡേവിസ്, പഞ്ചായത്തംഗം ഷീല ഉണ്ണികൃഷ്ണന്‍, ഇ.എസ്. സജീവന്‍, എ.കെ. പുരുഷോത്തമന്‍, ആര്‍. ഷിബു, കെ.കെ. രവീന്ദ്രന്‍, വി.വി. ദിന്‍ഷ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് 27ന് സമാപിക്കും.

കടപ്പാട് : മറ്റത്തൂർ.ഇൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!