വെള്ളിക്കുളങ്ങര: മുഹയിദ്ദീന്‍ പള്ളി ജുമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന്റെ വിജയത്തിനായി ദാറുല്‍ ഉലും മദ്രസാഹാളില്‍ വച്ചു ചേര്‍ന്ന ആഘോഷ കമ്മറ്റിക്ക് വേണ്ടിയുള്ള സമ്മേളനം ഇമാം അലവി അന്‍വരി ഉദ്‌ഘാട നം ചെയ്‌തു. മഹല്ല് പ്രസിഡന്റ് കെ.കെ.കാസിം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഹമ്മദ് കുട്ടിപൂവക്കാട്ട് (ചെയര്‍മാന്‍)റഷീദ് ഏറത്ത്(വൈ.ചെ) ഇജാസ് എ.കെ.(ജനറല്‍ കണ്‍വീനര്‍)ജമാലുദ്ദീന്‍ പി.എ(ജോ.കണ്‍)അബു പരിവീട്ടില്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.