Breaking News

നിസാന്‍ വാഹനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം

03096_545871ന്യൂഡല്‍ഹി: ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ഇന്ത്യന്‍ വിപണിയിലുള്ള എല്ലാ വാഹനങ്ങളും ഇനി ഓണ്‍ലൈനിലൂടെ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാര്‍ ബുക്കുചെയ്യാം. ഓണ്‍ലൈനിലൂടെ വില നല്‍കുകയും ചെയ്യാം. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പ് കാര്‍ വീട്ടിലെത്തിക്കും.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിലൂടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചശേഷമാണ് കാര്‍ വാങ്ങുന്നത് എന്ന വസ്തുത മനസിലാക്കിയാണ് നിസാന്റെ നീക്കം. ഓണ്‍ലൈനിലൂടെ കാര്‍ വാങ്ങല്‍ വളരെ എളുപ്പമാവും. ആകര്‍ഷകമായ ഓഫറുകളും ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിസാന്‍ വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് സൂചന. എന്നാല്‍ വില്‍പ്പനാനന്തര സേവനങ്ങളിലും സര്‍വീസ് നല്‍കുന്നതിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

03096_545872മൈക്ര ഹാച്ച്ബാക്ക്, മിഡ്‌സൈസ് സെഡാന്‍ സണ്ണി, എം പി വി ഇവാലിയ, കോംപാക്ട് എസ് യു വി ടെറാനോ, സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം എക്‌സ്‌ട്രെയില്‍, ടിയാന, സ്‌പോര്‍ട്‌സ് കാര്‍370 സഡ് എന്നിവയാണ് ഇന്ത്യന്‍ വിപണിയിലുള്ള നിസാന്‍ വാഹനങ്ങള്‍ . രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായും നിലവില്‍ ഓണ്‍ലൈനിലൂടെ കാര്‍വിപ്പന നടത്തുന്നില്ല. ഓണ്‍ലൈന്‍ വഴി അന്വേഷണം നടത്തുന്നവരെ ഡീലര്‍മാരുടെ പ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെടുകയോ നേരിട്ട് സന്ദര്‍ശിക്കുകയോ ആണ് ചെയ്യുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!