Breaking News

കണ്ടയ്നർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ്‌ മരിച്ചു.

Peringakulam Accident1Melvinകൊടകര : ദേശീയ പാതയിൽ കൊടകരക്കടുത്ത് പെരിങ്ങകുളത്ത് കണ്ടയ്നർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ്‌ മരിച്ചു. മാള പുത്തന്ചിറ കണ്ണമ്പുഴ അരിക്കാട്ട് വീട്ടിൽ മാത്യുവിന്റെ മകൻ മെൽവിൻ (24) ആണ് മരിച്ചത്. ഒപ്പം കൂടെ ഉണ്ടായിരുന്ന മെൽവിന്റെ ഇളയച്ചൻ ജോസിന്റെ മകൻ ജിസിൻ(20) ആണ് പരിക്കേറ്റത്.

perngakulam Accident2ചൊവ്വാഴ്‌ച രാവിലെ പത്തു മണിയോടെയാണ് അപകടം. ക്രിസ്ത്മസ് ആഘോഷത്തിന്റെ ഭാഗമായി കൊടകര കനകമലയിൽ നിന്നും ചെണ്ടകൾവാടകയ്ക്ക് എടുത്തു വരുന്നതിനിടെയാണ് അപകടം. അപകടം ഉണ്ടായ ഉടനെ പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും മെൽവിൻ മരിച്ചു. ക്രിസ്ത്മസ് ആഘോഷത്തിനായി വാടകയ്ക്ക് കൊണ്ട് വന്നിരുന്ന ചെണ്ടകൾ ലോറിക്കടിയിൽ പെട്ട് തകര്ന്ന നിലയിൽ ആണ്. കൊടകര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!