Breaking News

പുത്തുക്കാവ് ദേവിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി.

Puthukavu Thalappoliകൊടകര : ഈ വർഷത്തെ  പുത്തുക്കാവ് ദേവിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി. കാവിൽ ദേശക്കാരുടെ ആഭിമുഘ്യത്തിൽ 2014 ജനുവരി 23 നാണ് താലപ്പൊലി ആഘോഷിക്കുന്നത്.

22  നു വൈകിട്ട് 4:30 നു ആനച്ചമയ പ്രദർശനം ഉത്ഘാടനം, 7 നു വിവിധ കലാപരിപാടികൾ, 23 നു താലപ്പൊലി ദിവസം രാവിലെ 3 നു പള്ളിയുണ ർത്ത ൽ, നിർമ്മാല്യദർശനം, 4 നു മണ്ഡപത്തിൽ കളഭം, പഞ്ചദ്രവ്യം, പൂജകൾ , 4:40 നു ഉഷപൂജ, അഷ്ടപതി, 6 നു പഞ്ചദ്രവ്യം, നവകം, കളഭം, 7:30 നു ശ്രീഭൂതബലി, പുറത്തേക്കു എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചക്ക് 12:30 നു നെല്ലുവായ് പ്രദീപ്‌ നംബീശന്റെ ഓട്ടംതുള്ളൽ, 2 നു കാഴ്ച ശീവേലി, പഞ്ചവാദ്യം, 5 നു പാണ്ടിമേളം, വൈകിട്ട് 6:30 നു നിറമാല ചുറ്റുവിളക്ക്, ദീപാരാധന തുടർന്ന് വെടിക്കെട്ട്‌, 7 നു വഴിയമ്പലത്തിൽ വച്ച് നമസ്ക്കാരം, 7:30 നു മണ്ഡപത്തിൽ ബ്രാമണിപ്പാട്ട്, തുടർന്ന് കുടുംബി സമുദായക്കാരുടെ താലി വരവ്, 7:40 നു പുതുകാവ് കരുവാൻ വിഷ്ണുമായ കുടുംബക്ഷേത്രക്കാരുടെ താലി വരവ്. 7:50 നു മരതോമ്പിള്ളിക്കാരുടെ താലി വരവ്. 8 നു പുതുകാവ് ജങ്ങ്ഷൻതാലി സമർപ്പണ സംഘം താലി വരവ്, രാത്രി 8 നു 90%ത്തിൽ കൂടുതൽ മാർക്ക് ലഭിച്ച 4,7,10,+2,ഡിഗ്രി, പി.ജി. വിദ്യാർത്ഥികൾക്ക് ക്ഷേത്രം വക ക്യാഷ് അവാർഡ്‌ വിതരണം , 10 നു ആശാരി സമുദായക്കാരുടെ തട്ടിന്മേൽ കളി, 10: 30 നു പുരുവംശം ബാലെ , 12 നു സാംഭവ സമുദായക്കാരുടെ കാളി നിർതങ്ങലുദെ വരവ്, 12:15 നു കൊടകര തട്ടന്മ്മാരുടെ താലി വരവ്, 12:30 നു വിളക്കിന് എഴുന്നള്ളിപ്പ്,  പഞ്ചവാദ്യം, പുലർച്ചെ 3:30 നു മേളം, എന്നിവയാണ് പരിപാടികൾ.

എഴുന്നള്ളിപ്പിന് 7 ആനകൾ അണിനിരക്കും. പാറമേക്കാവ് പത്മനാഭൻ ഭഗവതിയുടെ തിടമ്പേറ്റും. മേളത്തിന് പത്മശ്രീ പെരുവനം കുട്ടൻ മാരാരും, പഞ്ചവാദ്യത്തിനു ചോറ്റാനിക്കര സുഭാഷ്‌ നാരായണമാരാരും നേതൃത്വം നല്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി അഴകത്ത് ത്രിവിക്രമൻ നമ്പൂതിരി, മേൽശാന്തിമാരായ വെങ്കിടെശ്വരൻ  എംബ്രാന്തിരി, ഹരികൃഷ്ണൻ എംബ്രാന്തിരി എന്നിവർ കാർമ്മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!