കൊടകര : പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയുടെ വക്താവായി നിലനിന്നിരുന്ന ദേവസ്യ ഇഞ്ചക്കുണ്ട് അന്തരിച്ചു. വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ അറിയാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത ദേവസ്യ ഇഞ്ചക്കുണ്ട് എന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണ് .
നമ്മുടെ ഓണ്‍ലൈൻ വാർത്ത മാധ്യമങ്ങളായ നമ്മുടെ കൊടകര ഡോട്ട് കോമിന്റെയും മറ്റത്തൂര്‍ ഡോട്ട് ഇന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയിരുന്നു ദേവസ്യ ഇഞ്ചക്കുണ്ട്. അദേഹത്തിന്റെ വാർത്തകളും ചിത്രങ്ങളും നിരവധി പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ഹൃദയാഘതം മൂലം ബുധനാഴ്‌ച ഉച്ചക്ക് ശേഷം അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. ദേവസ്യ ചേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.