Breaking News

ലഹരിവിരുദ്ധ ബോധവത്‌കരണ സെമിനാര്‍ നടത്തി.

dwt drug seminarകോടാലി : കോടാലി ഡ്രവേഴ്‌സ്‌ വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 30-12-2013 ന്‌ വൈകീട്ട്‌ 6 മണിക്ക്‌ കോടാലി കീററിക്കല്‍ ഹാളില്‍ ലഹരിവിരുദ്ധ ബോധവത്‌കരണ സെമിനാര്‍ ഫാ. പോളി കണ്ണൂക്കാടന്‍ (മുപ്ലിയം പള്ളി വികാരി) ഉദ്‌ഘാടനം ചെയ്‌തു.

ഡോ.പി.ടി.സന്തോഷ്‌കുമാര്‍(ആക്‌സിസ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍) അധ്യക്ഷനായിരുന്നു. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍.ഗിരീശന്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ജിജി പോള്‍ (എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസ്‌ ഇരിങ്ങാലക്കുട), പഞ്ചായത്തംഗങ്ങളായ ഉമ്മുകുല്‍സു അസീസ്‌, ക്ലാര ജോണി, കൊടകര പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ.വി.ഹരീന്ദ്രന്‍, ദേവയാനി ഗോപാലന്‍, ഒ.പി.ജോണി, ശാലിനി ജോയ്‌, പി.യു.ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ബിന്ദു അശോകന്‍ സ്വാഗതവും ട്രസ്റ്റ്‌ കമ്മറ്റി അംഗം ഷാജു പടിഞ്ഞാറന്‍കാരന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!