Breaking News

അടുക്കള രഹസ്യം.

modern-kitchen.jpgnew6ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണം നല്‍കാനായി കിലോമീറ്റര്‍ നടക്കണം. അടുക്കള വീടിന്റെ ഒരുഭാഗത്താണെങ്കില്‍ ഭക്ഷണമുറി മറ്റേയറ്റത്ത്. ഉണ്ടാക്കിയ ഭക്ഷണവുമായി വീടുമുഴുവന്‍ നടന്നുവേണം ഡൈനിങ് റൂമിലെത്താന്‍… ഒരു വീട്ടമ്മയുടെ പരിദേവനമാണിത്. വീടൊക്കെ വലുതായിരുന്നു. എന്നാല്‍ ഒരു ചെറിയ പാളിച്ചയുടെ ഫലമാണീ ഗൃഹനാഥയുടെ കരച്ചില്‍.

പണ്ട് കരിയും പുകയുമേറ്റു തളര്‍ന്നിരുന്ന കാലമല്ലിത്, അതെല്ലാം മറന്നേക്കൂവെന്നാണ് പുതിയ അടുക്കള പറയുന്നത്. വീടിന് ഐശ്വര്യമായിരുന്ന വിറകടുപ്പുകള്‍ കാലംചെയ്തു. പകരം ചെറിയ നീരാവിയെപ്പോലും വലിച്ചെടുത്ത് പുറത്തു കളയുന്ന ഇലക്ട്രിക് ചിമ്മിനികള്‍ സ്ഥാനംപിടിച്ചു. വിരലില്‍ പോലും കരിയാകാതെ ഒരു സദ്യതന്നെയുണ്ടാക്കാവുന്ന സൗകര്യങ്ങളാണ് അടുക്കളയില്‍ വിരുന്നെത്തിയിരിക്കുന്നത്. പുതിയ കാലത്തിനനുസരിച്ച് അടുക്കളയും വേഷം മാറ്റിക്കഴിഞ്ഞു.

ഇന്ന് അതിഥികള്‍ക്ക് മുമ്പില്‍വരെ തുറന്നിടുന്ന ഗസ്റ്റ്‌റൂം പോലെയായി അടുക്കള. വീടിന്റെ പ്രൗഢി വെളിപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ട് കുശിനി. എന്നാല്‍, നിര്‍മാണവേളയില്‍ ഏറെ ശ്രദ്ധിക്കേണ്ട ഭാഗം കൂടിയാണിത്. ഏറെ സ്ഥലം നഷ്ടപ്പെടാനിടയുള്ളതാണ് അടുക്കള. ഷെല്‍ഫിനായാലും കപ്‌ബോര്‍ഡിനായാലും ഒതുക്കത്തില്‍ ചെയ്തില്ലെങ്കില്‍ തലവേദനയുണ്ടാക്കുന്നതാണിത്. ഇപ്പോള്‍ അടുക്കളയിലും വര്‍ക്ക് ഏരിയയായിക്കഴിഞ്ഞു. അതായത് നിന്നു ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമാണ് വര്‍ക്ക്ഏരിയ. അത് അടുക്കളയുടെ വലിപ്പത്തിനനുസരിച്ചാണ് ക്രമീകരിക്കുന്നത്. എല്‍ ഷേപ്പിലോ, യു ഷേപ്പിലോ ആണ് സാധാരണ അടുക്കളകളുടെ ക്രമീകരണം. ഇതില്‍ എല്‍ ഷേപ്പില്‍ രണ്ടു ഭാഗത്ത് കപ്‌ബോര്‍ഡുകളും റാക്കുകളുമായിരിക്കും.

യു ഷേപ്പില്‍ മൂന്നു ഭാഗത്തായിരിക്കും ഇവ. കുടുംബത്തിനൊരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനായി അടുക്കളയില്‍ത്തന്നെ ചെറിയൊരു ഡൈനിങ് ടേബിളിടുന്നുമുണ്ട്. രാവിലെ ദോശക്കല്ലില്‍ നിന്ന് ചൂടോടെ ദോശയെടുത്ത് അകത്താക്കാനും ഇവിടെ കഴിയും. അതിഥികളുള്ളപ്പോഴായിരിക്കും അധികവും ഡൈനിങ് ഹാള്‍ ഉപയോഗിക്കുക. ഈ മേശയ്ക്കുള്ള സ്ഥലം കൂടി അടുക്കളയില്‍ കണ്ടെത്തുന്നത് കുറച്ചുകൂടി സൗകര്യമായിരിക്കും. ഇപ്പോള്‍ ഫ്രീസ്റ്റാന്‍ഡിങ് കിച്ചണ്‍, ഫിറ്റഡ് കിച്ചണ്‍ എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ഫിറ്റഡ് കിച്ചണ്‍ എന്നുപറഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള കപ്‌ബോര്‍ഡും മറ്റുമുള്ളവ. ഫ്രീസ്റ്റാന്‍ഡിങ് കിച്ചണ്‍ പ്രധാനമായും റെഡിമെയ്ഡായിരിക്കും. വിവിധ കമ്പനികള്‍ തന്നെ ഇത് നിര്‍മിച്ചു നല്‍കുന്നുണ്ട്. ആവശ്യത്തിന് രൂപം മാറ്റാന്‍ കഴിയുന്നതായിരിക്കും ഇത്. ആധുനിക അടുക്കളയെന്നു പറയാം. ആവശ്യങ്ങള്‍ക്കനുസരിച്ചായിരിക്കണം ഇതിന്റെ നിര്‍മാണം. ഒരു സാധനമെടുക്കാന്‍ ഏറെദൂരം നടക്കേണ്ട അവസ്ഥയുണ്ടാക്കരുത്. കപ്‌ബോര്‍ഡ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണിത്. കൈയെത്തും ദൂരത്തു തന്നെയായിരിക്കണം ഇവ.

Modern-Indian-Kitchen-Interiors-01-1024x691പ്ലേറ്റുകളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നയിടവും അടുത്തുതന്നെ ക്രമീകരിക്കണം. ചെറിയ അടുക്കളയാണെങ്കിലും കൂടുതല്‍ സൗകര്യം തോന്നിക്കുന്നതിനായി പുറത്തേക്ക് തുറക്കുന്ന കപ്‌ബോര്‍ഡുകള്‍ മുകളില്‍ സ്ഥാപിച്ചാല്‍ മതി. താഴെയാണെങ്കില്‍ ഇവ തുറക്കുമ്പോള്‍ തീരെ സ്ഥലമുണ്ടാകുകയില്ല. കിച്ചണ്‍കാബിനറ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ് മറ്റൊരു പ്രധാനകാര്യം. ഇവയാണ് അടുക്കളയുടെ മുഖം. അടുക്കളയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മെറ്റീരിയലായിരിക്കണം തിരിഞ്ഞെടുക്കുന്നത്. മരം, ലാമിനേറ്റഡ് ബോര്‍ഡ്, ഗ്ലാസ് എന്നിവയാണ് പ്രധാനമായും കപ്‌ബോര്‍ഡിന് ഉപയോഗിക്കാറ്. കാബിനറ്റുകള്‍ക്ക് മരവും ലാമിനേറ്റഡ് ബോര്‍ഡുമാണ് ഉപയോഗിക്കുന്നത്. അധികം വെള്ളം ഉപയോഗിക്കുന്ന വീടുകളാണെങ്കില്‍ ലാമിനേറ്റഡ് ബോര്‍ഡായിരിക്കും കൂടുതല്‍ ഈടുനില്‍ക്കുക.അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലും ഉപയോഗിക്കാം. കിച്ചണ്‍സ്ലാബില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാനൈറ്റാണ്. വൃത്തിയാക്കാനും ഈടുനില്‍പ്പും ഇവയ്ക്ക് കൂടും. പുറമെ നല്ല പ്രൗഢിയുമുണ്ടാകും. ഗ്രാനൈറ്റിനെക്കൂടാതെ അതേരൂപത്തിലുള്ള ഇരുണ്ട ടൈലുകളും ഉപയോഗിക്കാറുണ്ട്. മറ്റുള്ള മുറികളുടേതുപോലെ ഇവിടെയും പെയിന്റിനനുസരിച്ചുള്ള ഫേ്‌ളാറിങ് തന്നെയാണ് നല്ലത്. കൂടുതല്‍ കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലായിരിക്കണം അടുക്കളയുടെ നിര്‍മാണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!