Breaking News

ലൈംഗികോന്മേഷം തരുന്ന പത്തു ഭക്ഷണങ്ങള്‍

1347ലൈംഗിക ബന്ധത്തിനു മുന്‍പ് ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങളെപ്പറ്റി മുന്‍പെഴുതിയിരുന്നല്ലോ. ആ ആര്‍ട്ടിക്കിളിനു വായനക്കാരില്‍ നിന്നും നല്ല റെസ്‌പോണ്‍സും കിട്ടി. ദമ്പതികള്‍ക്ക് ഉപകാരമുള്ള മറ്റൊരു ടോപ്പിക് ഇന്ന് നമുക്ക് ഡിസ്‌കസ് ചെയ്യാം. ചില ഭക്ഷണങ്ങള്‍ ലൈംഗിക ഉത്തേജക ശേഷി വര്‍ദ്ധിപ്പിക്കും എന്ന് നമ്മുടെ നാട്ടില്‍ പറയാറുണ്ടെങ്കിലും റിസേര്‍ച്ച് തെളിവുകള്‍ കുറവാണ്. എന്നാല്‍ വെസ്‌റ്റെണ്‍ ഭക്ഷണത്തില്‍ ലൈംഗിക ഉന്മേഷവും സെക്‌സിനായുള്ള ദാഹവും നല്‍കുന്ന ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൂടിവരുന്നു. അങ്ങനെയുള്ള പത്തു ആഹാര സാധനങ്ങള്‍ ഇവിടെപ്പറയുന്നു. നമ്മുടെ നാട്ടിലും ഇവയെല്ലാം തന്നെ ലഭ്യമാണ്.

  1. ഗാര്‍ലിക് (വെളുത്തുള്ളി) – വെസ്‌റ്റെണ്‍ രീതിയുള്ള ഗാര്‍ലിക് ബ്രെഡ്, ചെറുതായി വെളുത്തുള്ളിയുടെ അംശം കലര്‍ന്ന ആഹാരങ്ങള്‍ ഇവ ലൈംഗിക ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നു വെളുത്തുള്ളിയിലുള്ള അലിസിന്‍ എന്നാ വസ്തു ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പികുകയും ലൈംഗിക ഉത്തേജനം തരുകയും ചെയ്യും
  2. മത്സ്യം – ഒമേഗാ ത്രീ ഫാറ്റി ആസിഡ് ധാരാളം ഉള്ള സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് തടയുകയും, ശരീരത്തിലെ ഡോപ്പമിന്റെ അളവ് കൂട്ടുകയും ചെയ്തു ലൈംഗിക ഉത്തേജനം സാദ്ധ്യമാക്കുന്നു
  3. ഒയിസ്‌റ്റെര്‍ (കക്ക ) – സിങ്കിന്റെ അളവ് കൂടുതലുള്ള ഒയിസ്‌റ്റെര്‍ പുരുഷന്മാരിലും സ്ത്രീകളിലും ടെസ്‌റ്റോസ്റ്റിറോണ്‍ എന്നാ ഹോര്‍മോണിന്റെ നിര്‍മ്മാണം കൂട്ടുന്നു. ഈ ഹോര്‍മോണ്‍ രണ്ടു വിഭാഗത്തിനും ലൈംഗിക ആസക്തി കൂട്ടുന്നു
  4. വാട്ടര്‍മെലണ്‍ (തണ്ണിമത്തന്‍ ) – മധുരത്തോടൊപ്പം ലൈംഗിക മാധുര്യവും കൂട്ടാന്‍ തണ്ണിമത്തങ്ങക്ക് കഴിയും ഇതിലുള്ള എല്‍ -സിട്രുലിന്‍ എന്നാ അമിനോ ആസിഡ് സെക്‌സ് ഒര്‍ഗനിലേക്കുള്ള രക്ത പ്രവാഹം കൂട്ടുകയും സ്ത്രീകള്ക്കും പുരുഷന്മാര്‍ക്കും കൂടുതല്‍ അനുഭൂതി ലഭ്യമാക്കുകയും ചെയ്യുന്നു.
  5. ഡാര്‍ക്ക്‌ചോക്ലേറ്റ് – ഇതിലുള്ള ഫിനയില്‍ എതൈല്‍അമീന്‍ എന്ന എന്‍ഡോര്‍ഫിന്‍ സുഖം എന്നാ വികാരവും ലൈഗിക ദാഹവും തലച്ചോറില്‍ ജനിപ്പിക്കാന്‍ കഴിവുള്ള വസ്തുവാണ്. ചോക്ലേറ്റ് സെക്‌സിന് ഇരട്ടി മധുരം നല്‍കും
  6. മാക പൌഡര്‍ – പെറുവിലെ ഇന്ക വംശജരുടെ ഭക്ഷണം. എല്ലാ പോഷകങ്ങളുടെയും കലവറ. ഒരു സ്പൂണ്‍ ലൈംഗികമായി നല്ല ഉത്തേജനം നല്‍കും
  7. സുഷി – ഈ ജാപ്പനീസ് മത്സ്യാഹാരം സിങ്കിന്റെയും, എസ്സെന്ഷ്യല്‍ ഫാറ്റി ആസിഡിന്റെയും കലവറ. ലൈംഗിക ദാഹവും, മികച്ച ഉത്തേജനവും ഒരുമിച്ച്
  8. നാരങ്ങാ വെള്ളം – ആകാംഷയും, ടെന്‍ഷനും അകറ്റി നല്ല ലൈംഗികസുഖം പ്രദാനം ചെയ്യുന്നു
  9. ഗോജി ബെറീസ് – ആന്റി ഓക്‌സിഡണ്ടുകളാല്‍ സമൃദ്ധം. ഉദ്ധാരണശേഷിക്കൊപ്പം ഉല്‍പ്പാദനശേഷിയും കൂട്ടുന്നു
  10. പച്ചമുളക് – മുളക് ചേര്‍ത്തുള്ള ആഹാരം ലൈംഗിക ദാഹംകൂട്ടുന്നു. ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!