കോടാലി : ഫാസ് പാഡിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷങ്ങൾ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ് ബീന നന്ദകുമാർ അധ്യക്ഷയായിരുന്നു. പോയവർഷത്തെ കുറിച്ച് സോജ മറ്റത്തൂർ അവലോകനം നടത്തി. ജസ്റ്റിൻ അവിട്ടപ്പിള്ളി, പി.എം. ജോണി, വി.കെ. കാസിം എന്നിവർ സംസാരിച്ചു.