Breaking News

സഹൃദയ മോഡല്‍ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ കെ. അഞ്‌ജലിക്ക്‌ ഒന്നാം റാങ്ക്‌

Kodakara Sahrdaya College - model entrance examകൊടകര: കൊടകര സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജില്‍ നടത്തിയ മോഡല്‍ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ തൃശ്ശൂര്‍ വിവേകോദയം ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ. അഞ്‌ജലി ഒന്നാം റാങ്ക്‌ നേടി. അണ്ണല്ലുര്‍ വിജയഗിരി പബ്‌ളിക്‌ സ്‌കൂളിലെ വിഷ്‌ണുവല്‍സന്‍, എസ്‌. പ്രണവ്‌ എന്നിവര്‍ക്കാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. റിസല്‍ട്ട്‌ www.sahrdaya.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ഇരിങ്ങാലക്കുട രൂപതാ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ സ്ഥാപക ചെയര്‍മാന്‍ ബിഷപ്പ്‌ മാര്‍ ജെയിംസ്‌ പഴയാറ്റിലിന്റെ ബഹുമാനാര്‍ത്ഥമാണ്‌ ഈ മോഡല്‍ എന്‍ട്രന്‍സ്‌ പരീക്ഷ നടത്തിയത്‌. ഈ പരീക്ഷയിലെ ആദ്യ അഞ്ച്‌ സ്ഥാനക്കാര്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പൊതുപരിപാടിയില്‍ വെച്ച്‌ വിതരണം ചെയ്യും. ആദ്യ 100 റാങ്കുകാര്‍ക്ക്‌ സഹൃദയ കോളേജിന്റെ നിബന്ധനകള്‍ക്ക്‌ വിധേയമായി കോളേജില്‍ അഡ്‌മിഷന്‍ ലഭിക്കുകയാണെങ്കില്‍ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0480 – 2726630, 9447149106.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!