പേരാമ്പ്ര : പേരാമ്പ്ര ചെറുകുന്ന് വിവേകാനന്ദ സേവാസമിതിയുടെ സേവാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആംബുലന്‍സ് സര്‍വ്വീസും പെന്ഷന് വിതരണവും നടത്തി. യോഗത്തില്‍ സേവാസമിതി പ്രസിഡന്റ് ടി.സി സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. ആര്.എസ്.എസ്. സംസ്ഥാന സേവാപ്രമുഖ് പത്മനാഭസ്വാമി ഉദ്ഘാടനം ചെയ്തു.
ആബുലന്‍സ് താക്കോല്‍ദാനം കൊടകര എസ്.ഐ. എം.എസ്. വര്‍ഗ്ഗീസ് നിര്‍വഹിച്ചു. പെന്ഷന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ പ്രനില ഗിരീശന്, വാര്‍ഡ് മെമ്പര്‍മാരായ ലത ഷാജു, ഷിബു വര്‍ഗ്ഗീസ്, പി.എം. കൃഷ്ണന് കുട്ടി, ടെസ്സി ഫ്രാന്‍സീസ്, എ.സി. വേലായുധന്, പേരാമ്പ്ര പള്ളി വികാരി ജോയ് കടമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.