Breaking News

സ്വാമി വിവേകാനന്ദ സന്ദേശവും സേവാനിധി സമര്‍പ്പണവും

KDA Saraswathy  School Perambraകൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കൊടകര സ്വാമി വിവേകാനന്ദന്റെ 150ാം ജന്‍മ വര്‍ഷഘോഷങ്ങളുടെ സമാപനം സേവാനിധി സമര്‍പ്പണത്തോടെ കൊണ്ടാടി. പ്രിന്‍സിപ്പാള്‍ ഷീജ ബാബു അദ്ധ്യക്ഷപഥമലങ്കരിച്ച വേദിയില്‍ സ്വാമി വിവേകാനന്ദ സാര്‍ദ്ധശതി സംസ്ഥാന ആഘോഷസമിതി കാര്യദര്‍ശി .എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ വിവേകാനന്ദ സന്ദേശം നല്‍കി.

ഭാരതീയ വിദ്യാനികേതന്‍ തൃശൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ .കെ. വിജയന്‍ സേവാനിധി ഏറ്റുവാങ്ങി. വൈസ്‌ പ്രിന്‍സിപ്പാള്‍ .എസ്‌. പ്രബോധ്‌കുമാര്‍ ആമുഖ ഭാഷണവും സ്വാഗതവും അര്‍പ്പിച്ചു. വൈസ്‌ പ്രിന്‍സിപ്പലായ സീമാ.ജി.മേനോന്‍ സന്നിഹിതയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!