Breaking News

ഡോണ്‍ബോസ്‌കോ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും

KDA Don Bosco School Anniversary Aghoshamകൊടകര : ഡോണ്‍ ബോസ്‌കോ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ 66 ാം വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പും 2014 ജഌവരി 15 ാം തിയ്യതി സമുചിതമായി ആഘോഷിച്ചു. തലയെടുപ്പുള്ള വിദ്യാലയമാണ്‌ കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂള്‍ എന്നും കേവം അധ്യാപനം മാത്രമല്ല കലാകായിക സാന്മാര്‍ഗ്ഗിക മേഖലകളില്‍ മികവു പുലര്‍ത്തുന്നുവെന്നും ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ച ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി പറഞ്ഞു. കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഫൊറോന പള്ളി വികാരി ഫാ. തോമസ്‌ ആലൂക്കല്‍ വിജയികള്‍ക്ക്‌ സമ്മാനം വിതരണം ചെയ്‌തു. ഹോളി ഫാമിലി പ്രാവിന്‍ഷ്യാള്‍ സി. എല്‍സി കോക്കാട്ട്‌ ഫോട്ടോ അനാച്ഛാദനകര്‍മ്മം നിര്‍വ്വഹിച്ചു. കൊടകര എസ്‌.ഐ. വര്‍ഗ്ഗീസ്‌ എം.എസ്‌., പി.ടി.എ. പ്രസിഡണ്ട്‌ ഡേവീസ്‌ കണ്ണംമ്പിള്ളി, ലത ശശികുമാര്‍, ഫാ. നൗജിന്‍ വിതയത്തില്‍, ഹെഡ്‌മിസ്‌ട്രസ്സ്‌ സി. സ്റ്റെല്ലാ ഗ്രയ്‌സ്‌, സി. ജ്യോതി, വാര്‍ഡ്‌ മെമ്പര്‍ വിനയന്‍ തോട്ടാപ്പിള്ളി, മുന്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സി. സെലിന്‍ മരിയ, സ്‌കൂള്‍ ടീച്ചര്‍ ഷൈബി ജോസ്‌, സ്‌കൂള്‍ പ്രതിനിധി ആല്‍ബി കെ.ടി., സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഫോണ്‍സി ആലപ്പാട്ട്‌, ആനി ഐ.വി., സി. മേഴ്‌സി, എല്‍സി ആന്റണി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!