Breaking News

സ്റ്റോപ്പ് കുട്ടി റൈഡേഴ്സ് : സ്റ്റുഡന്റ്‌ പൊലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണം

KDA Student Policeകൊടകര ടൗണില്‍ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകള്‍ നടത്തിയ സ്റ്റോപ്‌ കുട്ടിറൈഡേഴ്‌സ്‌ ട്രാഫിക്‌ സുരക്ഷാ പ്രചരണ റാലി

കൊടകര : ട്രാഫിക് സുരക്ഷാ വാരാചാരണത്തോടനുബന്ധിച്ച് സഹവിദ്യാര്ത്ഥികള്ക്കും രക്ഷിതാക്കള്ക്കും വേണ്ടി നടത്തിയ സ്റ്റോപ്പ് കുട്ടി റൈഡേഴ്സ് എന്ന ട്രാഫിക് ബോധവല്ക്കരണ പരിപാടിയിലാണ് എസ്.പി.സി. കേഡറ്റുകൾ ഇപ്രകാരം പറഞ്ഞത്.

പ്രായപൂര്ത്തിയാകാത്ത കുട്ടികൾ നിയമാനുസരണ ഡ്രൈവിംഗ് ലൈസന്സ് ഇല്ലാതെ വാഹനമോടിച്ച് അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് കൊടകര ജി.എച്ച്.എസ്.എസ്. സ്കൂളിലെയും ആളൂർ എസ്.എന്.വി.വി.എച്ച്.എസ്. സ്കൂളിലേയും എസ്.പി.സി. കേഡറ്റുകൾ ബോധവല്ക്കരണത്തിനായി ഇറങ്ങിയത്. ഡ്രൈവിംഗ് ലൈസന്സ് ഇല്ലാതെ വാഹനമോടിച്ച് അപകടമുണ്ടായാൽ വാഹനം ഓടിച്ചയാളും വാഹന ഉടമയും നിയമ നടപടിക്ക് വിധേയനാകേണ്ടിവരുമെന്നും അപകടം മൂലം പരിക്കേല്ക്കുകയോ മരണപ്പെടുകയോ ചെയ്താൽ വാഹന ഉടമ വന് തുക ഇന്ഷുറന്സ് ആയി അടക്കേണ്ടി വരുമെന്നും അത് ജീവിതത്തിൽ തീരാ ദുഖമായി മാറുമെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ എസ്.പി.സി. കേഡറ്റുകൾ പ്രചരിപ്പിച്ചത്.

വിദ്യാര്ത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ട്രാഫിക് സുരക്ഷാ ജാഗ്രത നിര്ദ്ദേശങ്ങൾ അടങ്ങിയ ലഘുരേഖകൾ എസ്.പി.സി. കേഡറ്റുകൾ വിതരണം ചെയ്തു. കൊടകരയിൽ നടത്തിയ സ്റ്റോപ് കുട്ടി റൈഡേഴ്സ് ട്രാഫിക് സുരക്ഷാ പ്രചരണ റാലി സി.ഐ. കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പരിശീലകരായ സി.കെ. സുരേഷ്, വി.വി. സതീഷ്, സജി ജോര്ജ്ജ് മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!