Breaking News

പ്രവീണ്‍ മാഷിന്‍റെ ‘ തൂവാനത്തുമ്പികള്‍ വീണ്ടും നനയുമ്പോള്‍’ പ്രകാശനം ചെയ്തു.

Praveen Mashuകൊടകര : മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ അധ്യാപകനായ പ്രവീണ്‍ എം കുമാറിന്‍റെ ‘ തൂവാനത്തുമ്പികള്‍ വീണ്ടും നനയുമ്പോള്‍’ എന്ന പുസ്തകം ആലപ്പുഴ മുതുകുളത്ത് പത്മരാജന്‍റെ ഇരുപത്തി മൂന്നാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ജന്മഗ്രാമത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ വച്ച് വെച്ച് പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പ്രകാശനം നിര്‍വഹിച്ചു .

പത്മരാജന്‍റെ ഭാര്യ രാധാലക്ഷ്മി ആദ്യപ്രതി സ്വീകരിച്ചു. ചലച്ചിത്ര – സാഹിത്യ പ്രവര്‍ത്തകരായ സുരേഷ്കുമാര്‍ , മേനക സുരേഷ് , കലാഭവന്‍ റഹ്മാന്‍ ,എക്സ് എം എല്‍ എ ബി ബാബുപ്രാസാദ് , സതീഷ്‌ മുതുകുളം, സജിന്‍ രാഘവന്‍, മുരളി നെല്ലനാട് എന്നിവരോടൊപ്പം പ്രവീണ്‍ എം കുമാറും ചടങ്ങില്‍ പങ്കെടുത്തു. സാഹിത്യ- സിനിമാ നിരൂപണ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച പ്രവീണ്‍ മാഷ് കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റ് കോസ്റ്റ് കവിതാ മത്സരത്തിലെ വിജയിയായിരുന്നു. കൊടകരയെ കുറിച്ച് പ്രവീണ്‍ എഴുതിയ രണ്ടു ഗാനങ്ങളും ശ്രദ്ധേയമായിരുന്നു .Praveen mash book

പ്രവീണ്‍ മാഷിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!