എ.എല്‍.പി.എസ്‌ ആലത്തൂരിൽ ഔഷധസസ്യപ്രദര്‍ശനം നടത്തി.

KDA ALPS Alathur 2കൊടകര : എ.എല്‍.പി.എസ്‌ ആലത്തൂര്‍ വിദ്യാലയത്തിലെ നാച്ച്വറല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ്സ്‌ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഔഷധസസ്യപ്രദര്‍ശനം നടത്തി. എല്ലാ വിദ്യാര്‍ത്ഥികളും വൈവിധ്യങ്ങളായ ഔഷധസസ്യങ്ങള്‍ ശേഖരിച്ച്‌ കൊണ്ടുവരികയും ആ സസ്യത്തെപ്പറ്റി വിശദമായി റിപ്പോര്‍ട്ട്‌ എഴുതി തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്‌തു.

ഔഷധ സസ്യപ്രദര്‍ശനം ഉദ്‌ഘാടനം ആനന്ദപുരം ആയ്യുര്‍വ്വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു ടി.സി. നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്‌മിസ്‌ട്രസ്‌ എം.ഡി. ലീന സ്വഗതം പറഞ്ഞു. സ്‌കൂള്‍ നാച്ച്വറല്‍ ക്ലബ്‌ ഡയറക്‌ടര്‍മാരായ എ.കെ. ഷീല, ദിവ്യ രവി, സി.ജി. അനൂപ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. എന്‍. എസ്‌. സന്തോഷ്‌ ബാബു നന്ദി പ്രകാശിപ്പിച്ചു. അതിഌശേഷം “”ഔഷധസസ്യങ്ങളും ആരോഗ്യസംരക്ഷണവും” എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ.ബിന്ദു സെമിനാര്‍ അവതരിപ്പിച്ചു. കുട്ടികളും അദ്ധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.

KDA ALPS Alathur 1കഴിഞ്ഞ തലമുറ സംരക്ഷിക്കാതെ തള്ളിക്കളഞ്ഞ ഔഷധസസ്യങ്ങളെ പരിപാലിക്കാഌം പരിചയപ്പെടാഌം ശ്രമിച്ച കുഞ്ഞുങ്ങളെ പ്രത്യേകം സെമിനാറില്‍ അഭിനന്ദിച്ചു. നൂറുകണക്കിന്‌ ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്‌തു. പ്രകൃതി ഒരു സസ്യത്തേയും വെറുതെ ജനിപ്പിക്കുന്നില്ല. അതിന്റെ ഉപയോഗം കണ്ടെത്തലാണ്‌ നമ്മുടെ ധര്‍മ്മം. കുട്ടികള്‍ കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ തോട്ടം ഉണ്ടാക്കി സംരക്ഷിക്കാന്‍ സെമിനാറില്‍ നിര്‍ദ്ദേശം വരികയും കുട്ടികള്‍ അത്‌ ഏറ്റെടുക്കുകയും ചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!