Breaking News

പുത്തൂക്കാവ്‌ താലപ്പൊലി ഭക്തിസാന്ദ്രം…

Puthukavu Thalappoli (2)കൊടകര : പുത്തൂക്കാവ്‌ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം ഭക്തിസാന്ദ്രമായി.. പള്ളിയുണര്‍ത്തല്‍, നടതുറപ്പ്‌, നിര്‍മ്മാല്യം, മണ്‌ഡപത്തില്‍ കളഭം, അഷ്‌ടപദി, ്‌ നവകം, പഞ്ചഗവ്യം, അഭിഷേകം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, നെല്ലൂവായ്‌ പ്രതീപ്‌ നമ്പീശന്‍ അവതരിപ്പിച്ച രുഗ്മിണി സ്വയംവരം ഓട്ടംതുള്ളല്‍, കാഴ്‌ചശീവേലി, പഞ്ചവാദ്യം, പാണ്ടിമേളം, ദീപാരാധന,വെടിക്കെട്ട്‌,വലിയമ്പലത്തില്‍ വച്ചുനമസ്‌കാരം ബ്രാഹ്‌മണിപ്പാട്ട്‌, കുടുമ്പി സമുദായം, പുത്തുകാവ്‌ കരുവാന്‍ വിഷ്‌ണുമായ ക്ഷേത്രം, മരത്തോംപിള്ളി, പുത്തുകാവ്‌ ജംഗ്‌ഷന്‍ താലി സമര്‍പ്പണ സംഘം എന്നിവരുടെ താലിവരവ്‌.

ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം,കൊല്ലം കെ.ആര്‍. പ്രസാദും സംഘവും അവതരിപ്പിച്ച ബാലെ, പുലയസമുദായ കാളകളി,ആശാരി സമുദായ തട്ടിന്‍മേല്‍ കളി, സാംബവ സമുദായക്കാരുടെ ദാരികന്‍  കാളി നൃത്തവരവ്‌, കൊടകര തട്ടാന്‍മാരുടെ താലിവരവ്‌, വിളക്കെഴുന്നള്ളിപ്പ്‌, പഞ്ചവാദ്യം, മേളം എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന്‌ 7 ആനകള്‍ അണിനിരന്നു.

പാറമേക്കാവ്‌ പത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന്‌ പെരുവനം കുട്ടന്‍ മാരാര്‍,പരിയാരത്ത്‌ നാരായണ മാരാര്‍,കൊടകര ശിവരാമന്‍ നായര്‍,ചേര്‍പ്പ്‌ മണി,മച്ചാട്‌ മണികണ്‌ഠന്‍ എന്നിവരും പഞ്ചവാദ്യത്തിന്‌ ചോറ്റാനിക്കര സുഭാഷ്‌ നാരായണമാരാര്‍ പെരുവനം ഹരിദാസ്‌,കാവില്‍ അജയന്‍ എന്നിവരും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്‌ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

puthukaavu thaalappoli

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!