Breaking News

നടുവത്ത്‌ മനയ്‌ക്കല്‍ നാരായണന്‍ അക്കിത്തിരിപ്പാട്‌ ഓര്‍മയായി.

Narayanan Akkithirippadu copyകൊടകര : നന്തിക്കര നടുവത്ത്‌ മനയ്‌ക്കല്‍ നാരായണന്‍ അക്കിത്തിരിപ്പാട്‌(72) നിര്യാതനായി.സംസ്‌കാരം നടത്തി. 2007 ല്‍ രാപ്പാള്‍ സോമയാഗത്തിലെ യജമാനനായി അഗ്നിഹോത്രരംഗത്തെത്തിയ ഇദ്ദേഹം 2012 ല്‍ ആന്ര്‌ധാപ്രദേശിലെ ഭദ്രാചലത്തില്‍ നടന്ന അതിരാത്രത്തില്‍ യജമാനനായി അക്കിത്തിരിപ്പാടായി. തൃശൂര്‍, ഇരിങ്ങാലക്കുട ബ്രഹ്മസ്വം മഠങ്ങളിലെ ജയുര്‍വേദ അധ്യാപകനായിരുന്നു. ചേരാനെല്ലൂര്‍ വെളിഞ്ഞില്‍ മനയ്‌ക്കല്‍ സാവിത്രി പത്തനാടിയാണ്‌ ഭാര്യ. മക്കള്‍:നാരായണന്‍, കൃഷ്‌ണന്‍. മരുമക്കള്‍: സുസ്‌മിത, ദിവ്യ.  അഗ്നിഹോത്രാഗ്നി ചിതയിലേക്ക്‌ പകര്‍ന്നു;

athirathram1ആന്ധ്രപ്രദേശിലെ ഭാദ്രച്ചലത്തിൽ അതിരാത്രം നടത്തി തിരിച്ചുവന്ന നടുവത്ത് നാരായണൻ അക്കിതിരിപ്പടിന് നന്തിക്കരയിൽ നല്കിയ സ്വീകരണയോഗം ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉദ്ഘ്ഗാടനം ചെയ്യുന്നു .

ഗാര്‍ഹപത്യം, അന്വാഹാര്യം, ആഹവനീയം എന്നീ മൂന്നു ത്രതാഗ്നികുണ്‌ഡങ്ങളില്‍ അഗ്നിഹോത്രചെയ്‌ത്‌ സൂക്ഷിച്ചുവന്നിരുന്ന അഗ്നിയെ ചിതയിലേക്ക്‌ പകര്‍ന്ന്‌ അക്കിത്തിരിപ്പാട്‌ ഓര്‍മായി. നന്തിയാറിന്റെ തീരത്ത്‌ രാപ്പാളില്‍ സോമയാഗം നടത്തി സോമയാജിപ്പാടായ നന്തിക്കര നടുവത്ത്‌ നാരായണന്‍നമ്പൂതിരി ആന്ധാപ്രദേശിലെ ഭദ്രാചലത്തില്‍ അതിരാത്രം നടത്തിയാണ്‌ അക്കിത്തിരിപ്പാടായത്‌. വേദവിഷയങ്ങളില്‍ നാരായണന്‌ നമ്പൂതിരിയുടെ അരിവ്‌ ഒട്ടനവധി ശിഷ്യര്‍ക്ക്‌ പകര്‍ന്നു നല്‍കി. നന്തിക്കര നടുവത്ത്‌ മനയ്‌ക്കല്‍ പരേതനായ നാരായണന്‍ സോമയാജിപ്പാടിന്റെ മകനാണ്‌ നാരായണന്‍ അക്കിത്തിരിപ്പാട്‌.

എഫ്‌.എ.സി.ടിയിലെ ഉദ്യേഗസ്ഥനായിരുന്ന നാരായണന്‍ അക്കിത്തിരിപ്പാട്‌ 2002 ല്‍ ജോലിയില്‍നിന്നും വിരമിച്ച്‌ മുഴുവന്‍ സമയവും വേദവിഷയങ്ങള്‍ക്കായി മാറ്റിവക്കുകയായിരുന്നു.ഇരിങ്ങാലക്കുടയിലേയും തൃശൂരിലേയും ബ്രഹ്മസ്വം മഠങ്ങളില്‍ വേദവിദ്യാര്‍ഥികളുടെ ഗുരുവായിരുന്നു. കേരളീയ വൈദീകപാരമ്പര്യപ്രകാരം കേരളത്തിഌപുറത്ത്‌ നടത്തിയ ആദ്യത്തെ അതിരാത്രത്തിന്റെ യജമാനന്‍ എന്ന വിശേഷണം നാരായണന്‍ അക്കിത്തിരിപ്പാടിന്‌ അവകാശപ്പെട്ടതാണ്‌. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

നടുവത്ത്‌ മനയ്‌ക്കല്‍ നാരായണന്‍ അക്കിത്തിരിപ്പാടിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആദരാഞ്ജലികൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!