Breaking News

എ.എല്‍.പി.എസ്‌. ആലത്തൂരില്‍ ഇന്ത്യന്‍ പത്രദിനം ആചരിച്ചു

കൊടകര : എ.എല്‍.പി.എസ്‌. ആലത്തൂരില്‍ ഇന്ത്യന്‍ പത്രദിനം ആചരിച്ചു. കുട്ടികള്‍ വിവിധങ്ങളായ പത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പത്രങ്ങള്‍ കുട്ടികള്‍ക്കായി ഇറക്കുന്ന വിജ്ഞാനവും കൗതുകവും നിറഞ്ഞതായ പേജുകളുടെ വന്‍ശേഖരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രദര്‍ശനമാണ്‌ കുട്ടികള്‍ ഒരുക്കിയത്‌.

ആധുനിക യുഗത്തില്‍ “”പത്രത്തിന്റെ പ്രസക്തി” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കെ.കെ. ഷീല ടീച്ചര്‍, രഞ്‌ജിത്ത്‌ മാധവന്‍, സി.ജി. അനൂപ്‌ മാസ്റ്റര്‍, സന്തോഷ്‌ ബാബു എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ മനസ്സില്‍ ഉയര്‍ന്ന പത്രസംബന്ധിയായ നിരവധി സംശയങ്ങള്‍ക്ക്‌ നിവാരണം നടത്താന്‍ ചര്‍ച്ച സഹായകമായി. പി.ടി.എ. വൈസ്‌ പ്രസിഡണ്ട്‌ സുധന്‍ നന്ദി രേഖപ്പെടുത്തി. .

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!