Breaking News

ഐ. ബി. എം. അഖിലേന്ത്യ മത്സരത്തില്‍ സഹൃദയയിലെ സ്റ്റെഫിന്‍ മൊയലന്‌ വിജയം

Stephin Moylan IBM Winner Sahrdaya College Kodakaraകൊടകര: പ്രശസ്‌ത ബഹുരാഷ്‌ട്ര കമ്പനിയായ ഐ. ബി. എം. അഖിലേന്ത്യ തലത്തില്‍ നടത്തിയ മാസ്റ്റര്‍ ദ മെയിന്‍ഫ്രയിം 2013 മത്സരത്തില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജിലെ സ്റ്റെഫിന്‍ ടി. മൊയലന്‍ മൂന്നാം സ്ഥാനം നേടി. മുപ്പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമാണ്‌ സമ്മാനമായി ലഭിക്കുക. ഐ. ഐ. ടി വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഒന്നും രണ്ടും സ്ഥാനങ്ങള്‍.

മൂന്ന്‌ തലങ്ങളിലായി നടത്തിയ മെയിന്‍ഫ്രയിം മത്സരത്തില്‍ ഭാരതത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഐ. ഐ. ടി.കളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ആയിരത്തി എഴുന്നൂറിലെറെ (1700) വിദ്യാര്‍ത്ഥികളാണ്‌ പങ്കെടുത്തത്‌. ഫെബ്രുവരി ഒന്നിന്‌ കല്‍ക്കത്തയില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സഹൃദയയിലെ മൂന്നാം വര്‍ഷ കമ്പ്യുട്ടര്‍ സയന്‍സ്‌ വിദ്യാര്‍ത്ഥിയാണ്‌ സ്റ്റെഫിന്‍. സഹൃദയ എക്‌സീക്യൂട്ടിവ്‌ ഡയറക്‌ര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, ഡയറക്‌ടര്‍ പ്രാഫ. കെ. ടി. ജോസഫ്‌, പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ്‌ വളവി, കമ്പ്യുട്ടര്‍ സയന്‍സ്‌ വിഭാഗം മേധാവി പ്രാഫ. വിന്‍സ്‌പോള്‍ എന്നിവര്‍ സ്റ്റെഫിനെ അഭിനന്ദിച്ചു.

സ്റ്റെഫിന്‍ മൊയലന്‌ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!