Breaking News

ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിന്റെ 61ആം വാർഷികം ആഘോഷിച്ചു.

Sreekrishnaaniversaryആനന്ദപുരം : ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിന്റെ ആറുപത്തിഒന്നാം വാർഷികവും അധ്യാപക – രക്ഷകർതൃദിനവും വിരമിക്കുന്ന അധ്യാപകരായ എൻ.പി റാഫേൽ സി.കെ ഉമാദേവി, കെ ലളിതാംബിക, കൊച്ചുത്രേസ്യ, അനധ്യപകരായ കെ.വി തോമസ്‌ എന്നിവർക്കുള്ള യാത്രയയപ്പും ജില്ല പഞ്ചായത്ത് പ്രസിടെന്റ്റ്‌ സി.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഇരിഞ്ഞാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിടെന്റ്റ്‌ ടി.ജി ശങ്കരനാരായണൻ അധ്യക്ഷനായ ചടങ്ങിൽ സിനിമാതാരം നിയാസ് ബക്കർ മുഘ്യഥിതിയായി. ഗ്രാമപഞ്ചായത്തംഗം കെ.കെ സന്തോഷ്‌ സമ്മാനദാനവും മാനേജർ ലീല അന്തർജ്ജനം ഫോട്ടോ അനചദനവും നിർവഹിച്ചു. കെ ബാലകൃഷ്ണൻ, എ.എൻ നീലകണ്ഠൻ നമ്പൂതിരി, തുഷം സൈമണ്‍, ബി. ബൈജു, എ.എൻ വാസുദേവൻ‌, സി.പി ജോബി, ആകാശ് സി. മേനോൻ, ടി.എസ് ഗോകുൽ എന്നിവർ പ്രസംഗിച്ചു. ആർ. വത്സല റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ബി. സജീവ്‌ സ്വാഗതവും, ഹെഡ്മിസ്റ്റ്രെസ്സ്  എം. സുനന്ദ നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!