Breaking News

വിവിധ ക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠാദിനഘോഷം.

മുല്ലോര്‍ളി ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാദിനം

കൊടകര:പന്തല്ലൂര്‍ മുല്ലോര്‍ളി മഹാവിഷ്‌ണുക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം ചൊവാഴ്ച ആഘോഷിക്കും. രാവിലെ 4 ന്‌ നിര്‍മാല്യം, 4.30 ന്‌ ഗണപതിഹോമം, ക്ഷേത്രച്ചടങ്ങുകള്‍,8 ന്‌ ശ്രീഭൂതബലി, 8.30 ന്‌ പുറത്തേക്ക്‌ എഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, 11.30 ന്‌ പ്രസാദഊട്ട്‌, ഉച്ചക്ക്‌ 2 ന്‌ കാഴ്‌ചശിവേലി, പഞ്ചവാദ്യം, 4 ന്‌ പാണ്ടിമേളം, 5.30 ന്‌ കാളകളി, വൈകീട്ട്‌ 7 ന്‌ ചെറ്റാരിക്കല്‍ പ്രവീണ്‍രാജും ആഴകം അര്‍ജുഌം നയിക്കുന്ന ഇരട്ടത്തായമ്പക, രാത്രി 8.30 ന്‌ വിളക്കെഴുന്നള്ളിപ്പ്‌, പഞ്ചവാദ്യം,  മേളം, 11 ന്‌ കോഴിക്കോട്‌ സങ്കീര്‍ത്തനയുടെ മുച്ചിലോട്ട്‌ ഭഗവതി നാടകം എന്നിവയുണ്ടാകും. എഴുന്നള്ളിപ്പിന്‌ 3 ആനകള്‍ അണിനിരക്കും. തിരുവമ്പാടി കുട്ടിശങ്കരന്‍ ദേവന്റെ തിടമ്പേറ്റും. മേളത്തിന്‌ കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന്‌ ഊരകം ശങ്കരനാരായണഌം നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ വിഷ്‌ണുനമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ കെ.കെ.രാജന്‍, കെ.പി.ഗോപാലകൃഷ്‌ണന്‍, കെ.ആര്‍.സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

കാട്ടുങ്ങല്‍ ക്ഷേത്രത്തില്‍ പുനപ്രതിഷ്‌ഠ

കൊടകര:കോടാലി കടമ്പോട്‌ കാട്ടുങ്ങല്‍ ഭഗവതിവിഷ്‌ണുമായാ ക്ഷേത്രത്തിലെ പുനപ്രതിഷ്‌ഠാ ചടങ്ങുകള്‍ക്ക്‌ 10 ന്‌ തുടക്കമാകുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10 ന്‌ രാവിലെ ഗണപതിഹോമം,സുദര്‍ശനഹോമം,വൈകീട്ട്‌ ബാധാവേര്‍പ്പാട്‌, ബിംബപരിഗ്രഹം, ജലാധിവാസം, 11 ന്‌ വൈകീട്ട്‌ കലശപൂജകള്‍, അധിവസിച്ചുപൂജ, 12 ന്‌ രാവിലെ 9 ന്‌ പ്രതിഷ്‌ഠ, തുടര്‍ന്ന്‌ കലശാഭിഷേകം, ഉച്ചപൂജ, വൈകീട്ട്‌ 4 ന്‌ കളമെഴുത്തുംപാട്ട്‌, 13 ന്‌ വൈകീട്ട്‌ തോറ്റംപാട്ട്‌ എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക്‌ നന്തിപുലം ശ്രീവത്സന്‍ ശാന്തി കാര്‍മികത്വം വഹിക്കും.പത്രസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ കെ.കെ.ശ്രീജിത്ത്‌, കെ.വി.ഷൈജു, കെ.എസ്‌.ആദിത്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!