Breaking News

കനകമലയില്‍ 75ാം കുരിശുമുടി തീര്‍ത്ഥാടനത്തിന്റെ സ്‌മാരകം സ്ഥാപിച്ചു.

St. Thomas copyകൊടകര : കനകമല മാര്‍തോമാ കുരിശുമുടിയില്‍ തീര്‍ത്ഥാടനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ സ്‌മാരകമായി തോമാശ്ലീഹായുടെ തിരുസ്വരൂപം കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്ത്‌ സ്ഥാപിച്ചു. മാര്‍തോമാശ്ലീഹായുടെ രൂപം ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ആശീര്‍വ്വദിച്ച്‌ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

ചടങ്ങുകള്‍ക്ക്‌ വികാരി ഫാ. ജോണ്‍ കവലക്കാട്ട്‌, അസി. വികാരി ഫാ. ബിനീഷ്‌ മാങ്കുടിയില്‍, കൈക്കാരന്മാരായ ആന്റു കുയിലാടന്‍, ജോസ്‌ കറുകുറ്റിക്കാരന്‍, ടോജോ കുയിലാടന്‍, ജനറല്‍ കണ്‍വീനര്‍ ഡേവിസ്‌ വെളിയന്‍, ജോ. കണ്‍വീനര്‍ ജോസ്‌ വെട്ടുമനയ്‌ക്കല്‍, കേന്ദ്രസമിതി പ്രസിഡണ്ട്‌ വര്‍ഗ്ഗീസ്‌ കളത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!