Breaking News

മറ്റത്തൂര്‍ വികസനസെമിനാര്‍ : കുടിവെള്ള പദ്ധതിക്ക്‌ 62 ലക്ഷം

IMG_0010മറ്റത്തൂര്‍ :  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2014-15 വാര്‍ഷിക പദ്ധതിക്ക്‌ വികസനസെമിനാര്‍ രൂപംകൊടുത്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിക്ക്‌ 50 ലക്ഷം രൂപയും, മോനൊടി കുടിവെള്ളപദ്ധതിക്ക്‌ 10 ലക്ഷംരൂപയും, ശാസ്‌താംപൂവ്വം പട്ടികവര്‍ഗ്ഗ കോളനിയിലെ കുടിവെള്ളപദ്ധതിക്ക്‌ 2.42 ലക്ഷംരൂപയും ഉള്‍പ്പടെ മെത്തം 62.42 ലക്ഷംരൂപ കുടിവെള്ളപദ്ധതിക്കായി നീക്കിവച്ചു.

കാര്‍ഷിക മേഘലയില്‍ 76.75 ലക്ഷം രൂപയുടെയും, മൃഗസംരക്ഷണം (54.65 ലക്ഷം), ആരോഗ്യം (11.30 ലക്ഷം), സാമൂഹ്യക്ഷേമം (55.6 ലക്ഷം), പാര്‍പ്പിടം (32.20 ലക്ഷം), ദാരിദ്യ്ര ലഘൂകരണം (37 ലക്ഷം), വിദ്യാഭ്യാസം (31.48 ലക്ഷം), സദ്‌ഭരണം (25.13 ലക്ഷം), പൊതുമരാമത്ത്‌ (303.66 ലക്ഷം) എന്നിവ ഉള്‍പ്പടെ മൊത്തം 736.84 ലക്ഷം രൂപ അടങ്കല്‍ വരുന്ന 203 പദ്ധതികള്‍ വികസനസെമിനാറില്‍ അവതരിപ്പിച്ചു.

IMG_0017കോടാലി ഗവ:എല്‍.പി സ്‌കൂളില്‍ വച്ചുനടന്ന വികസനസെമിനാര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. ശിവരാമന്‍ ഉദ്‌ഘാടനം ചെയ്‌തു, ഗ്രാമമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു, കരട്‌ പ്രാജക്‌റ്റ്‌ നിര്‍ദ്ദേശങ്ങള്‍ വികസന സ്ഥിര സമിതി അദ്ധ്യക്ഷ ഷീല തിലകന്‍ അവതരിപ്പിച്ചു, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ജെയ്‌മോന്‍ മാസ്റ്റര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കെ.പി.ജോണി, ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷന്‍ വി.എസ്‌.സുബീഷ്‌, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷ മഞ്‌ജു ജയന്‍, മെമ്പര്‍മാരായ മേരിമാത്യു തോട്ട്യാന്‍, എ.കെ. പുഷ്‌പാകരന്‍, പ്ലാന്‍കോഡിനേറ്റര്‍ യു.വി.ഷാജു, എന്നിവര്‍ സംസാരിക്കുകയും ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.കെ ഗോപിനാഥന്‍ സ്വാഗതവും സെക്രട്ടറി കെ.വി.ജോതിഷ്‌കുമാര്‍ നന്ദിയും രേഖപ്പെടുത്തി.IMG_0014

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!