Breaking News

സുഗതകുമാരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആനന്ദപുരത്തെ കുട്ടികള്‍ കത്തയച്ചു.

KDA Sreekrishna HSS Anandapuramകൊടകര : കഴിഞ്ഞ അദ്ധ്യയനവർഷം വിദ്യാലയത്തിൽവന്ന് അനുഗ്രഹിച്ച അക്ഷര മുത്തശ്ശി സുഗതകുമാരി ടീച്ചർക്ക് എണ്പതാം പിറന്നാൾ ആശംസ നേർന്നുകൊണ്ട് സന്ദേശമയച്ചതിന്റെ ആത്മനിർവൃതിയിലാണ്‍ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ കുട്ടികൾ .തണ്ണീർത്തടങ്ങളെ സംരക്ഷിക്കാന് ആഹ്വാനം ചെയ്ത്, ആറന്മുള വിമാനത്താവളനിർമ്മാണത്തിൽ നിന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പിന്മാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തെഴുതാന് നിർദ്ദേശിച്ച് വിദ്യാലയത്തിൽ ലഭിച്ച സുഗതകുമാരി ടീച്ചറുടെ അഭ്യർത്ഥനയിൽ നിന്നും ഉൾകൊണ്ട ആവശേത്തിന്റെ ഫലമായി ശ്രീകൃഷ്ണസ്കൂളിലെ കുട്ടികൾ 20 പറ നിലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത് തണ്ണീർത്തട സംരക്ഷണപ്രവർത്തനങ്ങളിൽ നേരിട്ടിടപെടുകയായിരുന്നു. അവിടെ വിളഞ്ഞ മുന്നൂറിലധികം പറ നെൽൽ അരിയും അവിലുമാക്കി വിതരണം ചെയ്തു.

തന്റെ ചിന്തകൾ നെൽച്ചെടികളായി നാമ്പിട്ട് കതിരണിഞ്ഞപ്പോൾ അതിന് നേതൃത്വം നൽകിയ കുട്ടികളെ അഭിനന്ദിക്കാന് അവശതകൾ മറന്ന് ടീച്ചർ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ആനന്ദപുരം ശ്രീകൃഷ്ണസ്കൂളിലെ കുട്ടികൾക്ക് അത് അവിസ്മരണീയമായ അനുഭവമായി മാറി.പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ട കവയിത്രിയെ നേരിൽകണ്ടതിന്റെ സന്തോഷാതിരേകമാണ്‍ടീച്ചർക്ക് പിറന്നാളാശംസകൾ നേർന്ന് കത്തെഴുതാനും അവർക്ക് പ്രേരണയായത്. തിങ്കളാഴ്ച മുതൽ ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആറന്മുള സത്യാഗ്രഹസമരത്തിന് മുഴുവന് പിന്തുണയും പ്രഖ്യാപിക്കാനും കുട്ടികൾ മറന്നില്ല.

ഒന്ന് മുതൽ പന്ത്രണ്ട് വരെയുൾള ക്ലാസ്സുകളിലെ മൂവ്വായിരത്തോളം കുട്ടികളെ പ്രതിനിധീകരിച്ച് 60 കത്തുകൾ ടീച്ചർക്ക് ലഭിക്കും. ഓരോ ഡിവിഷനിൽ നിന്നും ഓരോ കത്ത് എന്ന ക്രമത്തിലാണ്‍കുട്ടികൾ കത്തയച്ചത്. ഹെഡ്മിസ്ട്രസ്സ് എം. സുനന്ദ, മാനേജർ ലീല അന്തർജ്ജനം, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന് , നെൽകൃഷി കോ-ഓഡിനേറ്റർ കെ.ആർ . ശശികുമാർ എന്നിവരും കുട്ടികൾക്കൊപ്പം സുഗതകുമാരി ടീച്ചർക്ക് ആശംസകൾ നേർന്ന് കത്തെഴുതിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!