Breaking News

പെരിങ്ങാംകുളത്തില്‍ പായലും ചണ്ടിയും

kulamകൊടകര : കൊടകരയിലെ പെരിങ്ങാംകുളം പായലും ചണ്ടിയും മൂടി അവഗണനയില്‍ നശിക്കുന്നു. ദേശീയപാതയോരത്തുള്ള ഈ പൊതുകുളം പുനരുദ്ധാരണത്തിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പായലും ചണ്ടിയും പാഴ്ച്ചെടികളും വളര്‍ന്നു കുളം നശിക്കുകയാണ്.

ഈ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണു സമീപത്തെ പാടശേഖരത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്. ഇപ്പോള്‍ നെല്‍കൃഷി കുറഞ്ഞെങ്കിലും വാഴ തുടങ്ങിയ കാര്‍ഷികവിളകളുണ്ട്. ദേശീയപാത 47 ന്റെ വികസന പ്രവര്‍ത്തനം നടന്നപ്പോള്‍ പെരിങ്ങാംകുളത്തിന്റെ കുറേഭാഗം നികത്തപ്പെട്ടതോടെ വിസ്തൃതി കുറഞ്ഞു. സമീപത്തെ കിണറുകളില്‍ വേനല്‍ക്കാലത്തു ജലവിതാനം നിലനിര്‍ത്തുന്നത് ഈ കുളത്തിലെ ജലസാന്നിധ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!