Breaking News

സരസ്വതി സ്‌തൂപം അനാഛാദനം ചെയ്‌തു.

KDA Saraswathi Vidhyanikethan School Perambraകൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കൊടകരയില്‍ സരസ്വതി സ്‌തൂപം അനാഛാദനം ചെയ്‌തു. വിദ്യാലയത്തിലേക്കുള്ള പ്രധാന പ്രവേശനകവാടത്തിലാണ്‌ സ്‌തൂപം. ജ്ഞാനത്തിന്റേയും ലാളിത്യത്തിന്റേയും ഇരിപ്പിടമായ താമരയില്‍ കുടികൊള്ളുന്ന രൂപം സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും സ്‌തന്യ ശക്തിവഴിയുന്ന കച്ചപിയോട്‌ ചേര്‍ന്നതാണ്‌.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ, കുട്ടികളുടെ സാംസ്‌ക്കാരികപ്രസ്ഥാനമായ ബാലഗോകുലത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്താരാഷ്‌ട്ര ശ്രീകൃഷ്‌ണകേന്ദ്രത്തിന്റെ സംഘടനാസെക്രട്ടിയായ സി.സി. ശെല്‍വന്‍, വിദ്യാലയ ട്രസ്റ്റ്‌, വിദ്യാലയ സമിതി, മാതൃസമിതി, ക്ഷേമസമിതി അദ്ധ്യക്ഷന്‍മാര്‍, പ്രിന്‍സിപ്പാള്‍ എന്നിവര്‍ അനാഛാദന കര്‍മ്മം നിര്‍വ്വഹിച്ചു.

സുഖേഷ്‌ അദ്ധ്യക്ഷനായിരുന്ന വേദിയില്‍ പ്രിന്‍സിപ്പാള്‍ ഷീജാ ബാബു, ടി.സി. സേതുമാധവന്‍, ഒ.എസ്‌. സതീശ്‌, കെ.ജി. ബാബു, കൃഷ്‌ണന്‍കുട്ടി, ജയശ്രീ എന്നിവര്‍ സന്നിഹിതരായി. സ്‌തൂപം വിദ്യാലയത്തിനായി സമര്‍പ്പിച്ച തിലകന്‍ അയ്യഞ്ചിറ, ശില്‍പ്പികളായ ഗണേശ്‌ ദേവദാസ്‌, ശിവന്‍ ദേവദാസ്‌ എന്നിവരെ വേദിയില്‍ ആദരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!