Breaking News

സാമ്പത്തിക തട്ടിപ്പ്‌ ; വാര്‍ഡ്‌ മെമ്പര്‍ രാജിവെക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌

Rajivakkukaമറ്റത്തൂർ : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ക്രമക്കേടിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ മറ്റത്തൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ്‌ മെമ്പര്‍ മഞ്‌ജു ജയന്‍ തല്‍സ്ഥാനം രാജിവെക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ റഷീദ് വി.എ. ,ടി.എം.ചന്ദ്രന്‍, നൈജോ ആന്റോ, വി.എസ്‌.സജീര്‍ബാബു, കെ.എ.ഹനീഫ, എം.എം.ഹസീം, എം.എസ്‌.ആദര്‍ശ്‌, ലിന്റോ പള്ളിപറമ്പന്‍, വില്‍സണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

മറ്റത്തൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുഴുവന്‍ പദ്ധതി നടത്തിപ്പിലും അഴിമതി ഉണ്ടായിട്ടുണ്ടെന്നും വിജിലന്‍സ്‌ അന്വേഷണത്തിലൂടെ ക്രമക്കേട്‌ പുറത്തുകൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!