Breaking News

ഡോണ്‍ബോസ്‌കോ ഗേള്‍സ്‌ ഹൈസ്‌കൂളിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി.

KDA Donbosco Old Students (1)സിസ്റ്റര്‍ സ്റ്റെല്ല ഗ്രയ്‌സ്‌ വൃക്ഷതൈ നട്ടുകൊണ്ട്‌ ഡോണ്‍ബോസ്‌കോ സ്‌കൂളിലെ പ്രഥമ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഉദ്‌ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ്‌ ഡോണ്‍ബോസ്‌കോ ഗേള്‍സ്‌ ഹൈസ്‌കൂളിലെ 1996 അഡ്‌മിഷന്‍ വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി. പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ സ്റ്റെല്ല ഗ്രയ്‌സ്‌ വൃക്ഷതൈ നട്ടുകൊണ്ട്‌ ഡോണ്‍ബോസ്‌കോ സ്‌കൂളിലെ പ്രഥമ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഉദ്‌ഘാടനം ചെയ്‌തു.

ബ്രദര്‍ ചാള്‍സ്‌ ചിറ്റാട്ടുകരക്കാരന്‍ അദ്ധ്യക്ഷതവഹിച്ചു. ഫാ. ജോ വര്‍ഗ്ഗീസ്‌, ഫാ. നൗജിന്‍ വിതയത്തില്‍, സിസ്റ്റര്‍ സെലിന്‍ മരിയ, സിന്‍സി ആന്റണി, ആല്‍വിന്‍ വര്‍ഗ്ഗീസ്‌, നിജൊ ജോസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷന്റെ പ്രസിഡന്റായി എഡ്‌വിന്‍ ജെയിംസ്‌, വൈസ്‌ പ്രസിഡന്റ്‌ സോണിയ ജോര്‍ജ്ജ്‌, സെക്രട്ടറി അഞ്‌ജലി തങ്കപ്പന്‍, ട്രഷറര്‍ ആല്‍വിന്‍ വര്‍ഗ്ഗീസ്‌ എന്നിവരെ തെരഞ്ഞെടുത്തു. 1996 അഡ്‌മിഷന്‍ ബാച്ചിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!