Breaking News

പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ യു.പി. സ്‌കൂള്‍ നവതിയുടെ നിറവിലേക്ക്‌.

st antones up schoolനവതി ആഘോഷിക്കുന്ന പേരാമ്പ്ര സെന്റ്‌:ആന്റണീസ് യു. പി.സ്കൂൾ

കൊടകര : പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ യു.പി. സ്‌കൂള്‍ നവതിയുടെ നിറവിലേക്ക്‌. 1924 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. കേരളത്തിലെ വിവിധമേഖലകളില്‍ ശ്രദ്ദേയരായവര്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയവരില്‍ ഏറെയുണ്ട്‌.

ഫെബ്രുവരി 14ന്‌ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപകമാനേജര്‍ സംഗമദിനമായി ആഘോഷിക്കും. 90 വര്‍ഷ കാലയളവിഌള്ളില്‍ സ്‌കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിച്ച വൈദികരെയും സ്‌കൂളില്‍ സേവനം അഌഷ്‌ഠിച്ച അധ്യാപകര്‍ ദേശീയ സംസ്ഥാന അവാര്‍ഡ്‌ ജേതാക്കളായ അധ്യാപകര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി, പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്ന്‌ ഏറ്റവും നല്ല കര്‍ഷക പ്രതിഭ എന്നിവരെ ആദരിക്കും. 60 വയസ്സിന്‌ മുകളിലുള്ള എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും മെമെന്റോ നല്‍കുക, സ്‌നേഹവിരുന്ന്‌ തുടങ്ങിയ ആഘോഷ പരിപാടികള്‍ ഉണ്ടാവും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!