Breaking News

മുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര ഉല്‍സവം കൊടിയേറി.

dharmasastha temple murikkungalമുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവകൊടിയേറ്റം ബ്രഹ്മശ്രീ കുഴിയേലിന കർണ്ണ നീലകണ്ഠൻ തിരുമേനി നിർവഹിക്കുന്നു.

കോടാലി . മുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവ ആഘോഷത്തിനു കൊടിയേറി. 10 മുതല്‍ 15 വരെ ഉല്‍സവ ആഘോഷവും തുടര്‍ന്ന് 21നു പൂരം കാവടി ഉല്‍സവവും ആഘോഷിക്കും. ചൊവാഴ്ച എട്ടിനു മാണി മാധവചാക്യാര്‍ സ്മാരക ഗുരുകുലം കിള്ളിക്കുറിശ്ശിമംഗലം അവതരിപ്പിക്കുന്ന കൂടിയാട്ടം ‘ശൂര്‍പ്പണഖാങ്കം. 12നു വൈകിട്ടു ഡാന്‍സ് പ്രോഗ്രാം.

13നു കലാമണ്ഡലം ഇൌശ്വരനുണ്ണി അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്. 14നു വൈകിട്ടു 4.30നു സമര്‍പ്പണം- ടി.വി. ചന്ദ്രമോഹന്‍ (ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍). 15ന് ആറാട്ട്, തുടര്‍ന്ന് അന്നദാനം. 21നു രാവിലെ നാലിനു നടതുറന്ന് അഭിഷേകം, 7.30 മുതല്‍ 8.30 വരെ നവകം, പഞ്ചഗവ്യം, 9.30 മുതല്‍ 12 വരെ ആനപ്പൂരം, 10.30 മുതല്‍ ഒന്നു വരെ കാവടിയാട്ടം.

ഉച്ചയ്ക്കു മൂന്നു മുതല്‍ ആറു വരെ കാഴ്ചശീവേലി, പഞ്ചവാദ്യം, ആറു മുതല്‍ 7.30 വരെ ദീപാരാധന, 7.30 മുതല്‍ എട്ടു വരെ തായമ്പക, എട്ടു മുതല്‍ ഒന്‍പതു വരെ നാഗസ്വരം, രാത്രി 10.30 മുതല്‍ രണ്ടു വരെ കാവടിയാട്ടം, 12.30 മുതല്‍ നാലു വരെ ആനപ്പൂരം എന്നിവ ഉണ്ടാകുമെന്ന് എം.എം. ഷാജന്‍, വി.കെ. തിലകന്‍, ഗോപാലന്‍ തോട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!