Breaking News

സഹൃദയ കോളേജിൽ മനശാസ്ത്ര വിഭാഗത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Sahrudaya seminarകൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്റ്റ് സ്റ്റഡീസിലെ മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്തത്തിൽ വ്യക്തിത്വ വികാസത്തിന്റെ നൂതനമായ ഗവേഷണ മേഘലയെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. പ്രജോതി നികേതൻ കോളേജിലെ മനശാസ്ത്ര വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. വർഗ്ഗിസ് പോൾ സെമിനാർ ഉദ്ഘാടനം ചെയ്തു.

തൃശൂർ വിമല കോളേജിലെ എം.എസ്.ഡബ്ലിയു വിഭാഗം മേധാവി ഡോ.ആശ റാവു ആയിരുന്നു മുഖ്യ പ്രഭാഷക. കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്നായി 123 ഓളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. മനശാസ്ത്ര വിഭാഗം മേധാവി ഫാ. ജോർജ് പാറേമാൻ സ്വാഗതവും പ്രിൻസിപ്പൽ ഡോ.സി. ലിസിട്ട ആശംസാപ്രസംഗവും പ്രോഗ്രാം കോർഡിനെറ്റർ മിസ്സ്‌. നീത ജോർജ് നന്ദി പറയുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!