Breaking News

പേരാമ്പ്ര യു.പി സ്‌കൂള്‍ നവതിയാഘോഷം ബുധനാഴ്ച മുതല്‍

Up School Perambraനവതി ആഘോഷിക്കുന്ന പേരാമ്പ്ര സെന്റ്‌:ആന്റണീസ് യു. പി.സ്കൂൾ

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ നവതി ആഘോഷങ്ങൾ 12 മുതൽ  16 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് 2 ന് നടക്കുന്ന സാഹിത്യസല്ലാപത്തിന് ബാലസാഹിത്യകാരൻ  മുരളീധരൻ  ആനാപ്പുഴ നേതൃത്വം നല്കും. 13 ന് രക്ഷാകര്തൃ സെമിനാറും 14 ന് പൂര്വവിദ്യാര്ഥി-അധ്യാപക-മാനേജർ  സംഗമവും തോമസ് ഉണ്ണിയാടൻ   എം.എല് .എ ഉദ്ഘാടനം ചെയ്യും.

മാർ ജെയിംസ് പഴയാറ്റിൽ അധ്യക്ഷത വഹിക്കും. അധ്യാപക അവാര്ഡ് ജേതാക്കളായ എ.വൈ.മോഹന്ദാസ്, എ.ജെ.സാനി, ജോസ് ജെ.കാളൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. 15 ന് വൈകീട്ട് 5 ന് നടക്കുന്ന സ്കൂൾ  വാര്ഷികവും യാത്രയയപ്പുസമ്മേളനവും മന്ത്രി സി.എന് . ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എല് .എ അധ്യക്ഷത വഹിക്കും. 16 ന് വൈകീട്ട് സമാപനസമ്മേളനം കെ.പി.ധനപാലൻ എം.പി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന് അധ്യക്ഷത വഹിക്കും. നവതി വൃക്ഷത്തൈ വിതരണം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്ഗീസ് നിര്വഹിക്കും. ഫാ.ഡെയ്സണ് കവലക്കാട്ട്, കെ.എല് . ലിസി, കെ.എസ്.ഗിരീശൻ എന്നിവർ  വാര്ത്താസമ്മേളനത്തിൽ  പങ്കെടുത്തു.[vcfb id=789326867762125 w=640 h=385][divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!