Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

st antones up schoolകൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തുന്നു. 14 -ാം തിയ്യതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടത്തു പൊതുസമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അദ്ധ്യക്ഷത വഹിക്കുതും അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കുതുമാണ്.

ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ ജോസ് ജെ. കാളന്‍ മാസ്റ്റര്‍, എ.ജെ. സാനു മാസ്റ്റര്‍ എിവരേയും പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഏറ്റവും നല്ല കര്‍ഷകനായ ടോമി കള്ളിയത്തുപറമ്പില്‍, ഏറ്റവും പ്രായം കൂടിയ പൂര്‍വ്വവിദ്യാര്‍ത്ഥിയായ മാളിയേക്കല്‍ ഈയ്യപ്പന്‍ അന്തോണി എന്നിവരേയും പൊന്നാട നല്‍കി ആദരിക്കും.

മാനേജര്‍ ഫാ. ജോയ് കടമ്പാന്ന്, പ്രധാന അദ്ധ്യാപിക കെ.എല്‍. ലിസി, കമ്മിറ്റി ചെയര്‍മാന്‍ കെ.ഒ. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിക്കുതായിരിക്കും. 60 വയസ്സ് പൂര്‍ത്തിയായ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും മെമന്റോ നല്‍കി ആദരിക്കുന്നുണ്ട്. ഈ സ്‌കൂളില്‍ പഠിച്ച എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!